Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി.

കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ ബസിന്റെ സ്റ്റിയറിങ് തിരിച്ച ആദ്യ വനിതയായിമാറി. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ നോര്‍ബിറ്റണ്‍ ഗാരേജിലായിരുന്നു ജില്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഏകദേശം 20 വർഷത്തെ അവളുടെ പാരമ്പര്യവും കരിയറും ഇപ്പോൾ ലണ്ടൻ ട്രാൻസ്‌പോർട്ട് മ്യൂസിയം ആഘോഷിക്കുകയാണ്.

1974നു മുൻപ് ചില സ്ത്രീകൾ ട്രാൻസ്പോർട്ട് ബസ് ഓടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ജിലാണ് യാത്രക്കാര്‍ കയറുന്ന ബസ്സിന്റെ ആദ്യത്തെ വനിതാ ഡ്രൈവറായത്.

ജില്‍ വന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 30 സ്ത്രീകൾ ബസ് ഓടിക്കാന്‍ അപേക്ഷിച്ചെന്നാണ് വിവരം.1996ല്‍ വിന്നര്‍ അന്തരിച്ചു . എങ്കിലും അവരുടെ ജീവിതം നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ്.