അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. 2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. മിനി സ്ക്രിനിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യുവൽ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പിന്നീടും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് താരം സ്‌ക്രീനിൽ തിളങ്ങിയത് മമ്മൂട്ടി ചിത്രമായ ഉട്ട്യോപ്പിയിലെ രാജാവ് എന്ന സിനിമയിലൂടെയാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാർക്കൊപ്പം വിദേശത്ത് ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കിട്ടിരിക്കുന്നത്. ‘ബാദൽ ബർസാ ബിജുലി…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് താരം ചുവടു വയ്ക്കുന്നത്. ” ഏതു ഭാഷയാണ് ഇതെന്ന് അറിഞ്ഞു കൂടാ… പക്ഷേ പാട്ട് സൂപ്പർ…. ” എന്ന കമന്റ് നൽകിയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
താരത്തിന്റെ ഡാൻസിനേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് വേഷവിധാനമാണ് ശ്രദ്ധിക്കുന്നത്. അല്പം എക്സ്പോസ്ഡ് ആയോ ജൂവലെ എന്ന ചോദ്യമാണ് ആരാധകർക്ക്.
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ഉൾപ്പെടെ പല ടെലിവിഷൻ ഷോകളൂടെയും അവതാരകയായി ജൂവൽ മേരി പ്രവർത്തിച്ചുവരുന്നു. 2015 ഏപ്രിലിൽ ആയിരുന്നു ജൂവൽ മേരിയുടെ വിവാഹം. ടെലിവിഷൻ പ്രോഗ്രാമുകളുടെ സംവിധായകനും നിർമ്മാതാവുമായ ജെൻസൺ സക്കറിയയാണ് ഭർത്താവ്.
https://www.instagram.com/reel/Cv9qhjpo_yX/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==