Hollywood

അഫ്‌ളക്കുമായുള്ള ലൈംഗികജീവിതം ഗാനമാക്കി ജെന്നിഫറിന്റെ പുതിയ ആല്‍ബം; ബിക്കിനിവേഷത്തില്‍ ഗ്‌ളാമറസായി നടി- വീഡിയോ

ഭക്തിയും വിശ്രമവുമായി ആള്‍ക്കാര്‍ വീട്ടില്‍ കഴിയുന്ന പ്രായത്തിലും പാട്ടും സൗന്ദര്യവും കൊണ്ട് ആരാധകരെ കീഴടക്കുന്ന താരമാണ് ജെന്നിഫര്‍ ലോപ്പസ്. ഗ്‌ളാമര്‍വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഈ 54 കാരിയുടെ പുതിയ മ്യൂസിക് വീഡിയോ വെറുമൊരു റിമിക്‌സിന് അപ്പുറത്താണ്. ടൂ പീസ് മാത്രമണിഞ്ഞ് ഏറെ ഗ്‌ളാമറസായിട്ടാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മ്യൂസിക് വീഡിയോയുടെ ടീസര്‍ നടി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘കാണ്ട് ഗെറ്റ് ഇനഫ്’ എന്ന ഗാനവുമായി സിംഗിള്‍ ആല്‍ബം നടി റിലീസ് ചെയ്തത്. ഒമ്പതാമത്തെ സ്റ്റുഡിയോ ആല്‍ബമായ ദിസ് ഈസ് മി… നൗ എന്ന ഗാനമാണ് കാന്‍ഡ് ഗെറ്റ് ഇനഫ്. രണ്ടുകുട്ടികളുടെ അമ്മയായ ജെന്നിഫര്‍ലോപ്പസ് ഒരു ഔട്ട്‌ഡോര്‍ ഷവറില്‍ നനഞ്ഞുകുതിരുന്നത് ഉള്‍പ്പെടെയുള്ള ചൂടന്‍ രംഗങ്ങള്‍ വീഡിയോയിലുണ്ട്. വീഡിയോയില്‍ നടി പല രീതിയിലുള്ള ബിക്കിനികളിലാണ് പ്രത്യക്ഷപ്പെടുന്നത്. നീന്തല്‍ വസ്ത്രത്തിന് മുകളില്‍ കറുത്ത കഫ്താന്‍ ഇട്ടുകൊണ്ട്. മറ്റൊരു ഷോട്ടില്‍, ഒരു കൂട്ടം പിന്നണി നര്‍ത്തകര്‍ക്കൊപ്പം. മറ്റൊരിടത്ത്, ലെറ്റ്‌സ് ഗെറ്റ് ലൗഡ് ഗായകന്‍ തവിട്ട് നിറത്തിലുള്ള ക്രോപ്പ് ടോപ്പും മാച്ചിംഗ് ട്രൗസറും ധരിച്ച് നൃത്തം ചെയ്യുന്നു. ഒടുവില്‍ ഒരു കുളത്തിനരികില്‍ കറുത്ത ടൂ പീസിലും നടി പോസ് ചെയ്തു.

സ്വര്‍ണ്ണ വളയുടെ കമ്മലുകളും ഒരു തടിച്ച സ്വര്‍ണ്ണ വളയും ഉയര്‍ന്ന ഹീലുകളിട്ട ചെരിപ്പുമെല്ലാമായി കൂടുതല്‍ ഗ്‌ളാമറസായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കുമായുള്ള ലൈംഗിക ജീവിതത്തെക്കുറിച്ചാണ് വരികള്‍.2022 ജൂലൈ 17 ന് വെഗാസില്‍ വെച്ച് ജെന്നിഫര്‍ലോപ്പസും ബെന്‍ അഫ്‌ളക്കും രഹസ്യമായി വിവാഹിതരായിരുന്നു. മുമ്പ് വിവാഹനിശ്ചയം നടത്തി പിരിഞ്ഞ ഇരുവരും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും വിവാഹിതരായത്. ദി ബാറ്റ്മാന്‍ നടനോടുള്ള നടി യുടെ അഭിനിവേശമാണ് ഈ ആല്‍ബം. എന്തുകൊണ്ടാണ് തനിക്ക് തിരികെ പോകേണ്ടി വന്നത് എന്നതിനെക്കുറിച്ചാണ് പാട്ട്. ഡേവ് മേയേഴ്‌സാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് തവണ വിവാഹമോചിതയായ ജെ ലോ ഒമ്പത് സിനിമകളിളാണ് വധുവായി വേഷമിട്ടതിനെ മേയേഴ്‌സ് പരിഹസിച്ചിരുന്നു.