ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന സിനിമ ബെന്‍ അഫ്‌ലെക്കുമായുള്ള അവളുടെ പ്രണയത്തെ രേഖപ്പെടുത്തും. ‘ദിസ് ഈസ് മി… നൗ’ എന്ന വരാനിരിക്കുന്ന സിനിമയില്‍ തങ്ങളുടെ ബന്ധം തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായുള്ള ആദ്യ വേര്‍പിരിയലിന് ശേഷം താനും അദ്ദേഹവും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവിച്ചിരുന്നതായും നടി പറഞ്ഞു.
2022ല്‍ വിവാഹിതയായതിന് ശേഷം നിയമപരമായി തന്റെ അവസാന പേര് അഫ്‌ലെക്ക് എന്ന് മാറ്റിയ ലോപ്പസിന്റെ അഭിപ്രായത്തില്‍, അവരും ഭര്‍ത്താവും ആദ്യ വേര്‍പിരിയലിന്റെ ആഘാതത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്ന് പറഞ്ഞു. അത് ഇരുവരേയും മറ്റ് വിവാഹത്തിലേക്കും മറ്റ് ആളുകളുമായുള്ള ദാമ്പത്യത്തിലേക്കും ആ ബന്ധത്തില്‍ കുട്ടികളുണ്ടാക്കുന്നതിലേക്കുമാണ് നയിച്ചതെന്ന് ഗായിക പറയുന്നു.
പക്ഷെ ഇപ്പോള്‍ പ്രായമായി. കൂടുതല്‍ പക്വത വന്നു. എന്താണ് പ്രധാനപ്പെട്ടതെന്നും ജീവിതത്തില്‍ എന്താണ് ശരിക്കും പ്രധാനമെന്നും ഇപ്പോള്‍ അറിയാം. മാത്രമല്ല മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുന്നതിനേക്കാള്‍ നിങ്ങള്‍ ആരാണെന്നതിനോട് സത്യസന്ധത പുലര്‍ത്തുന്നതാണ് പ്രധാനമെന്നും നടി പറയുന്നു.
ഗിഗ്ലി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ആദ്യം കണ്ടുമുട്ടിയ ലോപ്പസും നടനും 2002-ല്‍ വിവാഹനിശ്ചയം നടത്തിയിരുന്ന. എന്നാല്‍ 2004-ന്റെ തുടക്കത്തില്‍ അവരുടെ വിവാഹം വേണ്ടെന്ന് വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരു കൂട്ടരും വിവാഹിതരാകുകയും മറ്റ് ആളുകളുമായി കുട്ടികളുണ്ടാകുകയും വിവാഹമോചനം നേടുകയും ചെയ്ത ശേഷം 2021 ല്‍ ഇരുവരും വീണ്ടും പ്രണയത്തിലായി. 2022-ല്‍ വിവാഹവും കഴിച്ചു.