Featured Movie News

ജവാന്റെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചു…! ആരോപണവുമായി നടി പ്രിയാമണി

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു.

സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി ആവശ്യപ്പെടുകയും ആറ്റ്‌ലി അത് അംഗീകരിക്കുകയും ചെയ്തിരുന്നതായി നടി പറഞ്ഞു.

എന്നാല്‍ എല്ലാം കബളിപ്പിക്കലായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. സിനിമയില്‍ വിജയ് ഉണ്ടായിരുന്നേയില്ല. സംവിധായകന്‍ തന്നെ പറഞ്ഞു കബളിപ്പിക്കുകയായിരുന്നെന്ന് താരം പറഞ്ഞു. നടനൊപ്പം ഒരു സീനിലെങ്കിലും പ്രത്യക്ഷപ്പെടാനുള്ള ആഗ്രഹത്തില്‍ താരം നിരാശയായിരിക്കുകയാണ്. ആറ്റ്‌ലി തന്നെ ചതിച്ചെന്നാണ് നടി കളിയായി പറഞ്ഞത്. അതേസമയം സിനിമ വന്‍ ഹിറ്റായി മുന്നേറുകയാണ്. ഒറ്റ ആഴ്ചകൊണ്ട് 300 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തിരിക്കുന്നത്. 600 കോടിയിലേക്ക് കുതിക്കുകയാണ്.