Oddly News

ഞാന്‍ ജീവനോടെയുണ്ട്… ; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകളില്‍ കയറി ജറാര്‍ഡ് ലെറ്റോ…!

ഒരു ലോകപര്യടനത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു മാര്‍ഗ്ഗം കാണില്ല. നടനും ഗായകനും മലകയറ്റക്കാരനുമൊക്കെയായ ജറാര്‍ഡ് ലെറ്റോ വ്യാഴാഴ്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഒരു വശത്ത് തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു തന്റെ ബാന്റിന്റെ ലോകപര്യടന വിശേഷം ആരാധകര്‍ക്ക് പങ്കു വെച്ചത്. ’30 സെക്കന്‍ഡ്‌സ് ടു മാര്‍സ് ‘ എന്ന തന്റെ ബാന്റിന്റെ 2024 സീസണിലെ ടൂര്‍ ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ്. നടനും ഗായകനുമായ ലെറ്റോ തന്റെ ബാന്‍ഡ്, ഒരു ലോക പര്യടനം ആരംഭിക്കുന്നു എന്നറിയിക്കുന്നതിനായി മാന്‍ഹട്ടനിലെ അംബര ചുംബിയില്‍ കയറുന്ന ഒരു സ്റ്റണ്ട് നടത്തിയയാണ് പര്യടനത്തെ അടയാളപ്പെടുത്തിയത്.

ബാന്‍ഡിന്റെ മുന്‍നിരക്കാരനായ ലെറ്റോ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആദ്യ കയറ്റം പൂര്‍ത്തിയാക്കി. ”മനസ്സ് വെച്ചാല്‍ ലോകത്ത് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളുടെയും സാക്ഷ്യമാണ് ഈ കെട്ടിടം. ഇത് ഞങ്ങളുടെ ഏറ്റവും പുതിയ ആല്‍ബമായ ‘ഇറ്റ്‌സ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് ബ്യൂട്ടിഫുള്‍ ഡേ’യാണ്. അതിന് പ്രധാന പ്രചോദനമായി മാറിയത് ഇതാണ്. താരം പ്രസ്താവനയില്‍ പറഞ്ഞു.ഉത്സാഹിയായ മലകയറ്റക്കാരന്‍ കൂടിയായ ലെറ്റോയ്ക്ക് ഇത് ഒരു പ്രധാന നേട്ടമായിരുന്നു.

”ഞാന്‍ അത് ചെയ്തു. ഞാന്‍ ജീവനോടെയുണ്ട്. ഞാന്‍ മുകളിലേക്ക് എത്തി. 80-ാം നിലയിലെ ജനാലയില്‍ എന്റെ അമ്മയെ കണ്ടു, അത് ഒരു നല്ല ആശ്ചര്യമായിരുന്നു.” ലെറ്റോ പറഞ്ഞു. മാര്‍ച്ച് 15 ന് ബ്യൂണസ് ഐറിസിലെ ലോലപലൂസയിലാണ് ബാന്റിന്റെ പര്യടനം ആരംഭിക്കുന്നത്. തെക്കേ അമേരിക്കയില്‍ പര്യടനം നടത്തിയ ശേഷം, ബാന്‍ഡ് യൂറോപ്പിലും വടക്കേ അമേരിക്കയിലും അവതരിപ്പിക്കും, സെപ്റ്റംബറില്‍ ന്യൂസിലന്‍ഡില്‍ സമാപിക്കും.