വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്‌ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില്‍ ഇന്ത്യന്‍ കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്‍വി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിക്ഷപ്പെട്ടത്. ഈ ഡ്രസിനാവട്ടെ ഓഫ് ഷോള്‍ഡര്‍ ഡീപ് നെകലൈനാണ് നല്‍കിയിരിക്കുന്നത്. ജാന്‍വി കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും പലവരും കമന്റില്‍ വ്യക്തമാക്കിയട്ടുണ്ട്.
എന്നാല്‍ ചിത്രം പല വിമര്‍ശനത്തിനും വഴി ഒരുക്കിയിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള സീത്രൂ പാറ്റേണ്‍ കാണുമ്പോള്‍ റവ ദോശ ഓര്‍മ്മവരുന്നുവെന്നാണ് ഒരാളുടെ കമന്റ്. ടേബില്‍ ക്ലോത്ത് പോലുണ്ടെന്നും മറ്റ് ചിലര്‍ പറഞ്ഞു. നാളെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് ചിത്രം കണ്ടതെന്നും വളരെ പെട്ടെന്നുതന്നെ അക്കാര്യത്തില്‍ തീരുമാനമായെന്നു കമന്റ് തുടരുന്നു.