Movie News

”15 വയസ്സുമുതല്‍ ഞാന്‍ അവന്റേതാണ്” ; കാമുകനെക്കുറിച്ച് സ്ഥിരീകരണുമായി ജാന്‍വികപൂര്‍

രാഷ്ട്രീയക്കാരനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയെക്കുറിച്ച് പറയുമ്പോള്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആയിരം നാക്കാണ്. ശിഖറിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജാന്‍വി കപൂര്‍ ഒരിക്കലും പിന്മാറിയിട്ടുമില്ല. ശിഖറും ജാന്‍വിയും നേരത്തെ റിലേഷനില്‍ ആയിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ ശിഖര്‍ പഹാരിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

എല്ലാവരും അറിയുന്നത് പോലെ ശിഖര്‍ പഹാരിയയുമായി താന്‍ കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് നടി പറഞ്ഞു. ”എനിക്ക് 15-16 വയസ്സ് മുതല്‍ അവന്‍ (ശിഖര്‍ പഹാരിയ) എന്റെ ജീവിതത്തിലുണ്ട്. എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്നങ്ങളാണെന്നും ഞാന്‍ കരുതുന്നു. ഞങ്ങള്‍ വളരെ അടുത്തു. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നു.” മിര്‍ച്ചി പ്ലസിനോട് സംസാരിച്ച ജാന്‍വി കപൂര്‍ പറഞ്ഞു.

അടുത്തിടെ, ഇന്‍സ്റ്റാഗ്രാമിലെ ഒരു പാപ്പരാസി പേജ്, ജാന്‍വിയും ശിഖറും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്ന വിവരം പുറത്തുവിട്ടു. അടുത്തിടെ, ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂറും മകളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ”ഞാന്‍ അവനെ (ശിഖര്‍) സ്‌നേഹിക്കുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാന്‍വി അവനെ കണ്ടിരുന്നില്ല. പക്ഷേ ഞാന്‍ അപ്പോഴും അവനോട് സൗഹൃദത്തിലായിരുന്നു. എനിക്ക് വേണ്ടിയായാലും, ജാന്‍വിക്ക് വേണ്ടിയായാലും എപ്പോഴും ചുറ്റും അവനുണ്ട്. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങള്‍ക്ക് ലഭിച്ചത് അനുഗ്രഹീതമാണെന്ന് എനിക്ക് തോന്നുന്നു, ”ബോണി സൂമിനോട് പറഞ്ഞു.

നിരവധി തവണ ബോണി കപൂറിനും അര്‍ജുന്‍ കപൂറിനും ഒപ്പം ശിഖര്‍ പാപ്പിന് പോസ് ചെയ്തിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ചിത്രത്തില്‍ ഒരു ഡോക്ടര്‍ ആയി ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.