Celebrity

സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ താരം പങ്കെടുത്തിരുന്നു. താരത്തെ കണ്ടതോടെ ആരാധകരെല്ലാം ആവേശത്തിലായിരുന്നു. താരത്തോടൊപ്പം സെല്‍ഫിയെടുക്കുന്നതായി ആരാധകര്‍ താരത്തിന്റെ നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അതില്‍ ഒരു ആരാധകന്‍ എറിഞ്ഞ മൊബൈല്‍ താരത്തിന്റെ നെഞ്ചിലാണ് കൊണ്ടത്. ആരാധകന്റെ ഫോണ്‍ കൊണ്ടുള്ള ഏറ് കൊണ്ട് താരത്തിന് നന്നായി വേദനിച്ചിട്ടുണ്ടെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിയ്ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് താരം തമാശയായി ഈ സംഭവത്തെ ഹാന്‍ഡില്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാമിയിരുന്നു.

പ്രമോഷന്‍ വേളയില്‍, തന്റെ റോളിനായി താന്‍ നടത്തിയ കഠിനമായ തയ്യാറെടുപ്പിനെക്കുറിച്ച് ജാന്‍വി വെളിപ്പെടുത്തിയിരുന്നു. അതില്‍ കഠിനമായ പരിശീലനവും ആവശ്യമായ ഫിറ്റ്‌നസ് ചിട്ടകളും ഉണ്ടായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ അത്ര പ്രസരിപ്പുള്ളവളായിരുന്നില്ലെന്ന് താരം പറയുന്നു. ഈ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ ഞാന്‍ ‘ഗുഡ് ലക്ക് ജെറി’ പ്രൊമോഷന്‍ ചെയ്യുകയായിരുന്നു. എനിക്ക് ഏകദേശം 8-9 കിലോ ഭാരമുണ്ടായിരുന്നു. ഞാന്‍ വളരെ സമ്മര്‍ദത്തിലായി, ഞാന്‍ ഒരു ക്രിക്കറ്റ് കളിക്കാരിയെപ്പോലെയല്ലെന്ന് ശരണ്‍ എന്നോട് പറഞ്ഞു. എനിക്ക് ഈ സിനിമ ചെയ്യാന്‍ ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍, ശരീരഭാരം കുറയ്ക്കാനും ക്രിക്കറ്റ് പരിശീലനം ആരംഭിക്കാനും അദ്ദേഹം പറഞ്ഞുവെന്നും ജാന്‍വി പറയുന്നു.