Celebrity

ഇ​‍ത്ര ഇറുകിയ വസ്ത്രം വേണോ? ഗ്ലാമറസ് ലുക്കിലെത്തി ജാന്‍വി; വസ്ത്രത്തിന് വന്‍ വിമര്‍ശനം

നടിയും താരപുത്രിയുമായ ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സും സ്റ്റൈലിഷ് ലുക്കുമെല്ലാം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. ഇത്തവണ ഒരു ഗൗണാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തട്ടുണ്ട്.പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക് ഗൗണിന് പിറകിലായി ട്യൂള്‍ ട്രെയിനും നല്‍കിയട്ടുണ്ട്.

മെക്കപ്പില്‍ കണ്ണാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.ബണ്‍ ഹെയര്‍സെറ്റൈലാമ് ചെയ്തിരിക്കുന്നത്.ഇ വസ്ത്രത്തിന് ഏകദേശം 5 ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. എന്നാല്‍ ഗ്ലാമറസ് ലുക്കിലെത്തിയ ജാന്‍വിക്ക് നേരെ വിമര്‍ശനമാണുണ്ടായത്. വളരെ മോശമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തിനാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്നും വസ്ത്രം ഇറുകിയതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ കിയാരയുടെയും, അനന്യ പാണ്ഡ്യയുടെ കരിഷ്മ കപൂറിന്റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

ഐസ് ബ്ലു നിറത്തിലുള്ള ഗൗണില്‍ കിയാരയും പച്ച നിറത്തിലുള്ള ക്രോപ്പ് ടോപ്പും പാവാടയും ധരിച്ച് അനന്യയും ബാക്ക് ലെസ് ക്രോപ്ഡ് ബ്ലൗസും കറുപ്പ് ഫുള്‍ ലേങ്ത്ത് പാവാടയും ധരിച്ച് ശില്‍പ ഷെട്ടിയും ചടങ്ങില്‍ തിളങ്ങി.