Movie News

ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ ; ആറ്റ്ലി-അല്ലു ചിത്രം ഗ്‌ളാമര്‍ മത്സരമോ?

സൂപ്പര്‍ഹിറ്റ് നായകനും സൂപ്പഹിറ്റ് സംവിധായകനും ഒരുമിക്കുന്നു എന്നത് വെച്ച് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ വരാന്‍ പോകുന്ന അല്ലു അര്‍ജുന്‍ സിനിമ ഇപ്പോഴേ സംസാര വിഷയമായിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സിനിമയെക്കുറിച്ച് മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 800 കോടി രൂപയുടെ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്.

കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചി ട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചതുമുതല്‍, ചിത്രത്തിലെ നായികയായി ആരായിരിക്കും അഭിനയിക്കുക എന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ ചിത്ര ത്തില്‍ ഒരാള്‍ മാത്രമല്ല, മൂന്ന് നായികമാര്‍ ഉണ്ടാകുമെന്നാണ് വാര്‍ത്ത. അടുത്ത കാലം വരെ, ശക്തമായ ഒരു കഥാപാത്രത്തിനായി സാമന്തയെ നിര്‍മ്മാതാക്കള്‍ പരിഗണിച്ച തായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ബോ ളിവുഡ് നടിമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവരെ സംവിധായ കന്‍ ആറ്റ്‌ലി തന്റെ സിനിമയിലെ നായികമാരായി അവതരിപ്പിക്കാന്‍ സമീപിച്ചിട്ടുണ്ട്.

ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിഷ പഠാനിയും ശ്രദ്ധ കപൂറും പ്രഭാസിനൊപ്പം കല്‍ക്കി 2898 എഡിയിലും സാഹോയിലും ആദ്യ തെലുങ്ക് ചിത്രം കുറിച്ചു. ഇവര്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും വന്നിട്ടില്ലെങ്കിലും മൂന്നുപേരും എത്തിയാല്‍ അതൊരു ഗ്‌ളാമര്‍ മത്സരമാകുമോ എന്നാണ് ആകാംഷ. സാമൂഹ്യമാധ്യമങ്ങളില്‍ ഗ്‌ളാമര്‍ഫോട്ടോകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്ത് ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നവരാണ് മൂന്നു പേരും.

Leave a Reply

Your email address will not be published. Required fields are marked *