ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.
സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി. രണ്ടാം ടി20യില്‍ 15 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 30 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ അടിച്ചുകൂട്ടിയത്.
അന്ന് 20000 സ്ട്രൈക്ക് റേറ്റോടെയാണ് യശസ്വി ജയ്സ്വാള്‍ 1023 റണ്‍സ് നേടി. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 26 മത്സരങ്ങളില്‍ നിന്ന് 6 അര്‍ധസെഞ്ചുറികളോടെ 888 റണ്‍സ് നേടിയ കുസല്‍ മെന്‍ഡിസും 25 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറികളും സഹിതം 844 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ വിദൂര എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സില്‍ തന്‍െ നായകന്‍ സഞ്ജു പരാജയപ്പെടുന്നിടത്താണ് യശസ്വീ തകര്‍ക്കുന്നത്.