Movie News

ഇത്രയും കാലം ഞാന്‍ ജോലി ചെയ്തു, ഇപ്പോള്‍ മുന്‍ഗണ കുടുംബത്തിന്: കരീന

ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു.

ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അവര്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ ഈ ഘട്ടത്തില്‍ ജാനെ ജാന്‍ എന്ന കഥാപാത്രത്തിലേയ്ക്ക് തന്നെ ആകര്‍ഷിച്ചത് എന്താണ് എന്ന് കരീന് വ്യക്തമാക്കുന്നു. ഇത്രയും കാലം താന്‍ ജോലി ചെയ്തു. എന്റെ കുട്ടികളില്‍ നിന്ന് എന്നെ അകറ്റുന്ന സൂപ്പര്‍ സ്‌പെഷില്‍ എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ അവര്‍ക്കാണ് എന്റെ മുന്‍ഗണന. കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്ന് കരീന പറയുന്നു.

സുജോയി ഘോഷ് ആണ്് ജാനെ ജാന്‍ സംവിധാനം ചെയ്തത്. 2005-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് നോവലായ ദ ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സിന്റെ ഔദ്യോഗിക പതിപ്പാണ് ഇത്. ചിത്രം സെപ്റ്റംബര്‍ 21 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.