ഹോളിവുഡിലെ ഹോട്ട്‌ബോംബ് എന്നറിയപ്പെടുന്ന പമേല ആന്‍ഡേഴ്സണെ അനുസ്മരിപ്പിച്ച് ബിസിനസുകാരിയും മോഡലുമായ ഇവാനക ട്രംപ്. മിയാമിയിലെ ശരത്കാല സീസണില്‍ ആഡംബര മാളികയ്ക്ക് മുന്നില്‍ അതിശയകരമായ ചുവന്ന നീന്തല്‍ വസ്ത്രം ധരിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം രസകരമായ ഒരു ദിവസം ആസ്വദിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നു.
ഫോട്ടോ പുറത്തു വന്നതിന് പിന്നാലെ ഇവാങ്കയുടെ ചുവന്ന നീന്തല്‍ വസ്ത്രവും ജനപ്രിയ സീരീസായ ബേവാച്ചിലെ പമേല ആന്‍ഡേഴ്സന്റെ 90 കളിലെ ഐക്കണിക് ലുക്കും തമ്മിലുള്ള സാമ്യം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ബേ വാച്ചില്‍ പമേലയുടെ കഥാപാത്രം സാധാരണയായി തിരമാലകളില്‍ അവളുടെ സുന്ദരമായ മുടി വിതറി വലിയ സണ്‍ഗ്ലാസ് ധരിച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
42കാരിയായ ബിസിനസ്സ് വനിതയായ പിതാവിനെ പോലെ തന്നെ ഗ്‌ളാമറിനും ഫാഷനും പേരുകേട്ട താരമാണ്. അടുത്തിലെ മിയാമിയിലെ ഒരു സംഗീത പരിപാടിയില്‍ താരം എത്തിയപ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിയാമി കണ്‍ട്രി ബേ മ്യൂസിക് ഫെസ്റ്റിവലില്‍ ഇവാങ്കയും ജാരെഡും കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഒരു മിനിസ്‌കര്‍ട്ടും ക്രോപ്പ് ചെയ്ത വെസ്റ്റും ഉള്‍പ്പെടെ ഒരു ഡെനിം എന്‍സെംബിള്‍ ആയിരുന്നു വേഷം. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചില ക്ലിപ്പുകള്‍ അവര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.