Fitness

ചൂടുവെള്ളം കുടിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാം

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്. വെള്ളം ഉപയോഗിച്ചും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിനായി ചൂടുവെള്ളമാണ് ഉപയോഗിയ്‌ക്കേണ്ടത്.

ചൂടുവെള്ളം കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പല തരത്തിലെ അസുഖങ്ങള്‍ക്കു പല തരത്തിലാണ് ഇതു കുടിയ്‌ക്കേണ്ടത് എന്നു മാത്രം. 7 ഗ്ലാസ് ചൂടുവെളളം ഒരു പ്രത്യേക രീതിയില്‍ കുടിയ്ക്കുന്നത് തടിയും കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ ഫലപ്രദമായ ഒന്നാണ്. ഹോട്ട് വാട്ടര്‍ തെറാപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. ഏഴ് ഗ്ലാസ് വെള്ളം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പി. ഇതിന്റെ ഗുണം ഒന്നു രണ്ടു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ലഭിയ്ക്കില്ല. 15-20 ദിവസം വരെ ഇത് കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ.

  • വെറുംവയറ്റില്‍ – ആദ്യ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് രാവിലെ വെറും വയറ്റിലാണ്. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം മറ്റുളള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും തേനും കലര്‍ത്തി വേണം, കുടിയ്ക്കാന്‍. ഏഴ് ഗ്ലാസ് വെള്ളത്തില്‍ ആദ്യ ഗ്ലാസ് വെള്ളം ഈ മിശ്രിതമാക്കി കുടിയ്ക്കുക.
  • പ്രാതലിന് അരമണിക്കൂര്‍ മുന്‍പ് – രണ്ടാമത്തെ ഗ്ലാസ് ചൂടു വെള്ളം കുടിയ്‌ക്കേണ്ടത് പ്രാതലിന്, അര മണിക്കൂര്‍ മുന്‍പാണ്. ഒരു ഗ്ലാസ് മാത്രമേ കുടിയ്‌ക്കേണ്ടതുള്ളൂ. അര മണിക്കൂര്‍ ശേഷം മാത്രം പ്രാതല്‍ കഴിയ്ക്കുക.
  • പ്രാതല്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ ശേഷം – പ്രാതല്‍ കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം അടുത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പിയിലെ അടുത്ത വഴി. പ്രാതലിന് ഉടനെയല്ല, ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇതു കുടിയ്‌ക്കേണ്ടത്.
  • ഉച്ച ഭക്ഷണത്തിന് – ഉച്ച ഭക്ഷണത്തിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പായാണ് അടുത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്. ഇതും ഒരു ഗ്ലാസ് പ്ലെയിന്‍ ചൂടുവെള്ളം തന്നെ കുടിയ്ക്കുക. ഇതു വിശപ്പു കുറയ്ക്കാനും ഭക്ഷണം നിയന്ത്രിയ്ക്കാനുമെല്ലാം സഹായിക്കുന്ന ഘടകമാണ്.
  • ഉച്ച ഭക്ഷണ ശേഷം – അടുത്ത ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് ഉച്ച ഭക്ഷണ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്. ഇതും ചൂടുവെള്ളം പ്ലെയിന്‍ ആയി തന്നെ കുടിയ്ക്കുക. ഇതു ഭക്ഷണത്തിന്റെ ദഹനം വര്‍ദ്ധിപ്പിയ്ക്കും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും.
  • അത്താഴത്തിന് – പിന്നീട് ഈ ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്, അതായത് ആറാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് അത്താഴത്തിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇതു കുടിച്ച് അര മണിക്കൂര്‍ ശേഷം മാത്രം അത്താഴം കഴിയ്ക്കുക.
  • അവസാനത്തെ ഗ്ലാസ് – ഏഴു ഗ്ലാസില്‍ അവസാനത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇത് വെറും ചൂടുവെള്ളവുമല്ല, കുടിയ്‌ക്കേണ്ടത്. 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു വേണം, കുടിയ്ക്കാന്‍. വെള്ളം ഓരോ തവണ കുടിയ്ക്കുമ്പോഴും പതുക്കെ കുടിയ്ക്കുക. അതായത് ഒറ്റ വലിയ്ക്കു കുടിയ്ക്കാതെ കുറേശെ വീതം ഇറക്കിയിറക്കി കുടിയ്ക്കുക. എന്നാലേ പ്രയോജനം ലഭിയ്ക്കൂ.