Oddly News

വെറും 550 ഡോളര്‍; ഏണസ്റ്റോ ഇഷ്ടമില്ലാത്ത വിവാഹം പൊളിച്ചടുക്കിത്തരും…!

ഒരു വിവാഹം നടത്താന്‍ എന്തെല്ലാം ചെലവുകളാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ പണം തട്ടാന്‍ വേണ്ടി തട്ടിപ്പു വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട് താനും. എന്നാല്‍ ഇതില്‍ രണ്ടിലും പെടാത്ത സ്പെയിന്‍കാരന്‍ ഏണസ്റ്റോ വിവാഹം മുടക്കിയാണ് പണം സമ്പാദിക്കുന്നത്. വിവാഹം മുടക്കാനായി 550 ഡോളര്‍ ഫീസ് വാങ്ങുന്നയാളെക്കുറിച്ച് യുവതി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി.

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം വിചിത്രമായ സേവനത്തിന് ഏണസ്റ്റോ സ്‌പെയിനിലെ ചര്‍ച്ചാവിഷയമായി. വിവാഹങ്ങള്‍ മുടക്കി വധുവിന്റെയോ വരന്റെയോ കാമുകനായി നടിക്കുകയും ഒളിച്ചോടാമെന്ന് ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതി. 500 യൂറോയാണ് (ഏകദേശം 550 ഡോളര്‍) ഇയാള്‍ ഫീസ് ഈടാക്കുന്നത്. വിവാഹദിവസം ക്ലയന്റിന്റെ വീട്ടിലെത്തുന്ന ഇയാള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന രീതിയില്‍ അഭിനയിക്കുകയും ഇവന്റ് റദ്ദാക്കി ഒളിച്ചോടാന്‍ അവരോട് അപേക്ഷിക്കുകയും ചെയ്യും.

”നിങ്ങള്‍ എന്നോട് സമയം, സ്ഥലം, തീയതി എന്നിവ മാത്രം പറഞ്ഞാല്‍ മതി. ഞാന്‍ ചടങ്ങില്‍ പ്രത്യക്ഷപ്പെടും. ഞാന്‍ പറയും നിന്റെ ജീവിതത്തിലെ പ്രണയം ഞാനാണെന്ന് ഞങ്ങള്‍ കൈകോര്‍ത്ത് ഓടിപ്പോകും.” ഏണസ്റ്റോ സേവനം ഒരു തമാശയായാണ് ആരംഭിച്ചത്, എന്നാല്‍ കക്ഷികളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ കൂടിയപ്പോള്‍ താന്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് അയാള്‍ മനസ്സിലാക്കി.

ഏണസ്റ്റോ പ്രതിഫലം വാങ്ങുന്നത് രസകരമാണ്. ഒരു ഇവന്റ് ക്രാഷുചെയ്യുന്നതിന് 500 യൂറോ ഈടാക്കുന്നു. പക്ഷേ യാത്രാ ചെലവുകള്‍ ഇല്ല. , എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ അയാള്‍ അധിക പ്രതിഫലം ആവശ്യപ്പെടും.. ഉദാഹരണത്തിന് ബന്ധുക്കള്‍ തല്ലുകയോ അടിക്കുകയോ ചവിട്ടുകയോ ചെയ്താല്‍ കൂടുതല്‍ പ്രതിഫലം നല്‍കണം. ഓരോ അടിയ്ക്ക് 50 യൂറോ (ഡോളര്‍ 55) ലഭിക്കും.