Celebrity

മെറ്റ് ഗാലയില്‍ റാണിയായി തിളങ്ങി ഇഷാ അംബാനി, ധരിച്ച ഗൗണ്‍ നെയ്തെടുക്കാനെടുത്തത് 10000 മണിക്കൂര്‍

മെറ്റ ഗാലയില്‍ തിളങ്ങി ഇഷാ അംബാനി. ബോളിവുഡ് താരം ആലിയ ഭട്ട് അടക്കം ലോകശ്രദ്ധനേടിയ മെറ്റഗാല 2024ല്‍ കസ്റ്റം മെയ്ഡ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇഷാ അംബാനി എത്തി ചേർന്നത് . അതിനാൽ തന്നെ ഒരിക്കല്‍ കൂടി അവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധ നേടിയിരിക്കുകയാണ് .ഈ സാരി ഗൗണ് ഡിസൈൻ ചെയ്തത് രാഹുൽ മിശ്രയാണ് . അംബാനി കുടുംബത്തിന്റെ ആരാധകര്‍ ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്ഫ്‌ളോറല്‍ ഫാന്റസി എന്നാണ്. ഫ്‌ളോറല്‍ മോട്ടിഫുകള്‍, പൂമ്പാറ്റകള്‍, ഡ്രാഗണ്‍ഫ്‌ളൈസ് എന്നിവയെല്ലാം പതിപ്പിച്ചൊരു ലുക്കായിരുന്നു ഈ വസ്ത്രത്തിന്. കണ്ടാൽ ആരായാലും ഒരു നിമിഷം അതിശയിച്ച് നോക്കി നിന്നുപോകുമെന്നത് തീർച്ച.

ഈ വസ്ത്രം നെയ്തെടുക്കാനായി പതിനായിരം മണിക്കൂറുകളോളം വേണ്ടിവന്നു . ഇഷയ്ക്ക് വേണ്ടി ഇത്തരമൊരു വസ്ത്രമൊരുക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് രാഹുല്‍ മിശ്ര പറഞ്ഞു.ഗാര്‍ഡന്‍ ഓഫ് ടൈം എന്ന തീമിലാണ് ഈ മനോഹര വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രകൃതിയുടെ ലൈഫ് സൈക്കിള്‍ എന്ന ആശയത്തെ ആഘോഷിക്കുന്നതിന്റെ സൂചകമാണ് ഇത്. ഈ വസ്ത്രത്തില്‍ ഒരു പൂന്തോട്ടമാണ് കാണാൻ സാധിക്കുന്നത് . ഇതില്‍ പുഷ്പങ്ങള്‍ പൂക്കുന്നതും, സുഗന്ധം പരത്തുന്നതുമെല്ലാം ഉള്ളത്.ഇതില്‍ അവസാനമില്ലാത്ത വളര്‍ച്ചയും അതുപോലെ ഇല്ലാതായ ശേഷം വീണ്ടും വളര്‍ന്നുവരുന്നതായ പ്രകൃതിയിലെ ചെടികളുടെയും മരങ്ങളുടെയും പ്രക്രിയകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അങ്ങേയറ്റത്തെ സൗന്ദര്യം ഈ ഗൗണില്‍ നിറഞ്ഞുനിന്നിരുന്നു. റിവര്‍ ഓഫ് ലൈഫ് അഥവാ ജീവന്റെ നദി എന്നാണ് ഈ തുണിത്തരത്തിനെ വിശേഷിപ്പിക്കുന്നത്.പ്രകൃതിയിലെ ഉല്‍പ്പാദനവും അതുപോലെ നാശവും വീണ്ടും അവ വളര്‍ന്ന് വരുന്നതും ഇല്ലാതാവുന്നതുമെല്ലാം സൂചകമായി ഈ ഗൗണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.