നമ്മുടെ പാചകത്തില്‍ കൂുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടെഫ്ലോണ്കോട്ടിങ്ങോട് കൂടിയ നോണ്‍ സ്റ്റിക് പാനുകള്‍. എന്നാല്‍ അമിതമായി ഇവ ചൂടാക്കുന്നതിലൂടെ ഇതില്‍ നിന്ന് വരുന്ന രാസവസ്തു ടേഫ്ളോണ് ഫ്ളുവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെഫ്ളോണ്‍ ആവരണത്തിലെ രാസവസ്തുവായ പിഎഫ്എ ‘ഫോര്‍എവര്‍ കെമിക്കലുകള്‍’ എന്ന് കൂടി അറിയപ്പെടുന്നവയാണ്. ഇവ ആയിരക്കണക്കിനു വര്‍ഷം നാശമില്ലാത്തവയാണ്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പനിപോലുള്ള ഈ രോഗം 267 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോണ്‍സ്റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും അധികമായി ചൂടാകുമ്പോള്‍ ടെഫ്ളോണ്‍ ആവരണം തകരുകയും വിഷപുക പുറത്തുവരുകയും ചെയ്യും. അത് പിന്നീട് ടെഫ്ളോണ്‍ ഫ്ളുവിന് കാരണമാകുന്നു. കുളിര്, ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
നോണ്‍സ്റ്റിക് പാത്രങ്ങള്‍ എണ്ണയോ മറ്റോ ഒഴിക്കാതെ ചൂടാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. മാത്രമല്ല സ്റ്റീല്‍ പോലുള്ള കട്ടിയായ സ്പൂണുകള്‍ നോണ്‍ സ്റ്റിക് പാനുകളില്‍ ഉപയോഗിക്കുകയും ചെയ്യരുത്. ആവരണം പൊളിയുന്നതിനും വിഷപുക പുറത്തുവരുന്നതിനും കാരണമാകും. നോണ്‍ സ്റ്റിക് പാനുകളില്‍ ഉണ്ടാകുന്ന ചെറിയ ഒരു പോറല്‍ പോലും 9000ന് മുകളില്‍ രാസകണികകളെ പുറത്ത് വിടുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ രു പഠനം വ്യക്തമാക്കുന്നു. ഈ കണികകള്‍ വൃക്കിയിലുണ്ടാകുന്ന കാന്‍സറിന് കാരണമാകാം. അടുക്കളയിലെ ജനലുകള്‍ പാചകം ചയ്യുന്ന സമയത്ത് തുറന്നിടുന്നതാവും നല്ലത്.