Celebrity

‘ഇത് ടോമി ഷെൽബി​യോ?”; പീക്കി ബ്ലൈൻഡേഴ്സ് ഐക്കോണിക് ലുക്കില്‍ പ്രണവ് മോഹൻലാൽ!

സാധാരണ താരപുത്രന്മാരില്‍ നിന്നും വ്യത്യസ്തമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്ലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ഒരു താര ജാടയുമില്ലാതെ യാത്രകളെ സ്നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന ആളാണ് പ്രണവ്. അതുകൊണ്ടു തന്നെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. യാത്രകളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് പ്രണവ് മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.പ്രണവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിയ്ക്കുന്നത്. ചുണ്ടില്‍ സിഗരറ്റ് വച്ച്, കോട്ടും സ്വീട്ടും ഇട്ട് നില്‍ക്കുന്ന ഒരു സ്റ്റൈലന്‍ ചിത്രമാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് താരം എത്തിയത്. ‘ബൈ ഓര്‍ഡര്‍ ഓഫ് ദ് പീക്കി ബ്ലൈന്‍ഡേഴ്‌സ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.

ഓ..സീന്‍ എന്നാണ് ബേസില്‍ ജോസഫ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്. വൈശാഖ് സുബ്രമണ്യം, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. പ്രണവിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും വൈറലാണ്. പിതാവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം മലൈക്കോട്ടൈ വാലിഭന്റെ പോസ്റ്ററാണ് പ്രണവ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ”വര്‍ഷങ്ങള്‍ക്ക് ശേഷം” എന്ന ചിത്രമാണ് പ്രണവിന്റെ ഏറ്റവും പുതിയ പ്രൊജക്ട്.