കീറ്റോ ഡയറ്റ് , ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്, പിലാറ്റീസ്… ശരീരസൗന്ദര്യം കാക്കുന്നതിനായി ബോളിവുഡ് സെലിബ്രിറ്റികള്‍ പല തരത്തിലുള്ള ഭക്ഷണരീതികളും പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള ഭക്ഷണ രീതികളും വര്‍ക്കൗട്ടുമെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാവാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍, ഉര്‍വ്വശി റൗട്ടേല, വിരാട് കോലി തുടങ്ങിയ പല താരങ്ങളും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്.
ഫുള്‍വിക് ആസിഡും (FvA) മറ്റ് മിനറല്‍ അല്ലെങ്കില്‍ വിറ്റാമിന്‍ അഡിറ്റീവുകളും അടങ്ങിയ ഒരു തരം കുപ്പിവെള്ളമാണ് ബ്ലാക്ക് വാട്ടര്‍.നേപ്പാളിലെയും ഉത്തരേന്ത്യയിലെയും ആളുകള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ശിലാജിത്തിലെ ഘടകമാണ് ഫുള്‍വിക് ആസിഡ് . ഇത് ചേര്‍ത്തതിന് പിന്നാലെ വെള്ളം കറുത്ത നിറമാകും അങ്ങനെയാണ് ബ്ലാക്ക് വാട്ടര്‍ എന്ന പേര് ലഭിക്കുന്നത്.
ഇത് ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല. ഒരു സ്റ്റാറ്റസ് സിമ്പലായും ഉപയോഗിച്ച് വരുന്ന ഒരു പ്രവണതയുണ്ട്. ഇതിന് ഒരു ലിറ്ററിന് 250 മുതല്‍ മുകളിലേക്കാണ് വില വരുന്നത്.
2008ല്‍ ആദ്യമായി കാനഡയില്‍ നിന്നുള്ള ഒരു കുടുംബമാണ് ബ്ലാക്ക് വാട്ടര്‍ സൃഷ്ടിച്ചത്. സാധാരണ വെള്ളവുമായി ഫുള്‍വിക്ആസിഡ് കലര്‍ത്തിയാണ് ഇത് തയാറാക്കുന്നത്. പിന്നീട് 2011ല്‍ bik എന്ന കമ്പനിയാണ് ഇത് വിപണിയിലെത്തിച്ചത്. കൂടാതെ ടിക്ടോക് പോലുള്ള പ്ലാറ്റ്ഫോമുകളിലും ഇത് വൈറലായി.
വാര്‍ധക്യം തടയുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കുടലിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുക തുടങ്ങിയ പല ഗുണങ്ങളും ഇതിനുണ്ട്.സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യസ്തമായി കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ആല്‍ക്കലൈന്‍ വെള്ളം കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാനും ശരീരത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും സഹായിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. സാധാരണ കുടിവെള്ളത്തിന് 6മുതൽ 7വരെ പി എച്ച്നില ഉള്ളപ്പോള്‍ആല്‍ക്കലൈന്‍ പാനീയത്തില്‍ പിഎച്ച് പൊതുവേ 7 ന് മുകളിലാണ്. ശരീരാവയവങ്ങള്‍ ഉൽപ്പാദിപ്പിക്കുന്ന അധിക ആസിഡിനെ നിർവീര്യമാക്കാൻ ബ്ലാക്ക് വാട്ടറിന് കഴിയും എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇതൊക്കയാണെങ്കിലും ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നതേയുള്ളു.