ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കേന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച് രംഗത്ത് വന്നപ്പോള്‍ മറുഭാഗം ഇതൊരു പ്രാങ്കാണെന്നും തട്ടിപ്പാണെന്നും അവകാശപ്പെടുന്നുണ്ട്.
കൊല്‍ക്കത്തയില്‍ നിന്നുള്ള മൃദുഭാഷിയായ ബംഗാളി എഴുത്തുകാരനായ തൃഷിത് ബാനര്‍ജിയുമായി താന്‍ ഡേറ്റിംഗ് നടത്തുന്നുണ്ട് എന്നായിരുന്നു ലസ്റ്റിന്റെ പോസ്റ്റ്. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിലേക്ക് താന്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും ഇന്ത്യന്‍ പൗരത്വം നേടാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നും ആയിരുന്നു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.
ഉദ്യോഗസ്ഥതല തടസ്സങ്ങളും നീണ്ട വിസ നടപടികളും കാരണം കേന്ദ്രം മടുത്തെന്നും ഒരു ടൂറിസ്റ്റ് വിസയുടെ നിയന്ത്രണങ്ങളില്ലാതെ ഇന്ത്യയില്‍ ജീവിതം ആസ്വദിക്കാന്‍ വിവാഹത്തിലൂടെ ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗമാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു. അനുയോജ്യമായ വരനെ തേടിയുള്ള കേന്ദ്രയുടെ അന്വേഷണമാണ് കേന്ദ്രയെ കൊല്‍ക്കത്തയിലേക്ക് നയിച്ചത്. അവിടെ കേന്ദ്ര സുന്ദരനായ ബംഗാളി ബ്രാഹ്മണന്‍ തൃഷിത് ബാനര്‍ജിയെ കണ്ടുമുട്ടി. എഴുത്തുകാരനായ തൃഷിത്, കേന്ദ്രയുടെ ആകര്‍ഷണീയതയിലും സൗന്ദര്യത്തിലും പെട്ടുപോയി. മറുവശത്ത്, കേന്ദ്ര, ത്രിഷിത്തിന്റെ ഇന്ത്യന്‍ പൗരത്വത്തില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ അവഗണിച്ചു കേന്ദ്രയും അവളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിച്ചതോടെ അവര്‍ വിവാഹ നിശ്ചയം ചെയ്‌തെന്നും പറഞ്ഞു.
തങ്ങളുടെ വിവാഹ തിയതി അടുക്കുന്തോറും ഇന്ത്യന്‍ പൗരത്വം നേടുക എന്ന ലക്ഷ്യം അവള്‍ ഏറെക്കുറെ കൈവരിക്കുമെന്ന് ഉറപ്പായതോടെ ലസ്റ്റിന്റെ ആവേശം വര്‍ദ്ധിച്ചു വെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവകാശപ്പെട്ടു. അതേസമയം തൃഷിത്തിനെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണോ തൃഷിതിനെ വഞ്ചിക്കുകയാണോ എന്നിങ്ങനെ യുള്ള കുറ്റബോധവും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒപ്പം തൃഷിത് അവളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ കണ്ടെത്തിയാല്‍ എന്ത് സംഭവിക്കും? കേന്ദ്രയുടെ വഞ്ചനയുടെ കണ്ണികള്‍ സങ്കീര്‍ണ്ണമായ ഒരു സാഹചര്യം സൃഷ്ടിക്കുകയും അത് അവള്‍ നേടാന്‍ ശ്രമിച്ച കാര്യ ത്തെ നശിപ്പിക്കുമോ എന്നെല്ലാം ആശങ്കപ്രകടിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് പെട്ടെന്ന് വൈറലായി. അത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ചിലര്‍ കഥ വിശ്വസിക്കു കയും ദമ്പതികളെ അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ഇത് ഒരു വിപുലമായ തമാശയായിട്ടാണ് തോന്നിയത്. പോസ്റ്റ് ശരിയല്ലെന്നും അവര്‍ ഒരിക്കലും ഇന്ത്യയില്‍ വന്നിട്ടില്ലെന്നും ഒരാള്‍ പറഞ്ഞപ്പോള്‍ പക്ഷേ അവര്‍ എനിക്കായി ഇന്ത്യ സന്ദര്‍ശിക്കു മെന്നായിരുന്നു ത്രിഷിതിന്റെ പ്രതികരണം. ഇത് വ്യാജവാര്‍ത്ത യാണെന്നും ലസ്റ്റ് ഒരു ഇന്ത്യന്‍ പുരുഷനുമായി ഒരിക്കലും ഡേറ്റ് ചെയ്യാത്ത ഒരു പോണ്‍സ്റ്റാര്‍ ആണെന്നും ഒരു ഉപയോക്താവ് രേഖപ്പെടുത്തിയപ്പോള്‍ എന്നാല്‍ അവള്‍ ഇപ്പോള്‍ എന്നോട് ഡേറ്റിംഗ് നടത്തുന്നു എന്നായിരുന്നു ത്രിഷിതിന്റെ മറുപടി.