Good News

കുഞ്ഞുങ്ങളുടെ വിശപ്പിനെക്കാൾ വലിയ അപകടമുണ്ടോ? ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആളായി ഇന്ത്യൻ വംശജ

പ്രിഷ ഥാപര്‍ എന്ന 16കാരിക്ക് ഏറ്റവും പേടി വിശന്ന് കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങള്‍ക്കായി പണം കണ്ടെത്താനാണ് പ്രിഷ 34 കിലോ മീറ്റര്‍ നീന്തിയത്. നീന്തിക്കയറിയതാവട്ടെ 11 മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടും. അതിന് പിന്നാലെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി മാറി പ്രിഷ.

പ്രിഷയുടെ കുടുംബം മഹാരാഷ്ട്രയില്‍ നിന്നും യു കെയിലേക്ക് കുടിയേറിയതാണ്
‘ഇത് സത്യമാണോ മിഥ്യയാണോ എന്നു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമാണ്. ഞാന്‍ ഇംഗ്ലിഷ് ചാനല്‍ നീന്തിക്കയറി എന്ന വസ്തുത വിശ്വസിക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, എനിക്കതില്‍ സന്തോഷം തോന്നുന്നുവെന്നാണ് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കയറിയതിന് ശേഷം പ്രിഷ പറഞ്ഞത്. തനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും പ്രിഷ വ്യക്തമാക്കിയട്ടുണ്ട്.

താന്‍ എന്താണെന്ന് തെളിയിക്കുന്നതിനായി എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യണം. ഇവിടെ വംശിയ ന്യൂനപക്ഷങ്ങളായ ഏഷ്യന്‍ പെണ്‍കുട്ടികള്‍ സ്പോര്‍ടിസിലേക്കും നീന്തലിലേക്കുമെല്ലാം വരണമെന്ന് താനാഗ്രഹിച്ചിരുന്നു. അവര്‍ക്ക് ഒരു പ്രചോദനമാകുമെന്ന് കരുതിയെന്നും പ്രിഷ പറഞ്ഞു.എല്ലാ വാര്യന്ത്യത്തിലും പ്രിഷ 6 മണിക്കൂര്‍ നീന്തലിനായി മാറ്റിവെക്കാറുണ്ട്. ചിലസമയത്ത് അത് 10 മണിക്കൂര്‍ വരെ പോകും.