എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ചായ കുടിക്കുകയെന്ന് പലവരുടെയും ഒരു ശീലമായിരിക്കും. ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. ചിലര്‍ക്ക് കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ പാല്‍ കൂടുതല്‍ ഒഴിച്ച ചായ വേണം. ചായ ഏതായാലും അതിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തിന് കിട്ടാന്‍ എങ്ങനെ കുടിക്കണം എന്നറിയാമോ?
ചായ പല വീടുകളിലും പല രീതിയിലായിരിക്കും ഉണ്ടാക്കുക.അതിനാലായിരിക്കാം ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോയെന്ന ചോദ്യവുമായി പുലീക്കറിന്റെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. ഫുഡ് റീലുകളാണ് ഈ അക്കൗണ്ടില്‍ അധികമായും പ്രതിക്ഷപ്പെടുന്നത്.
ചായ വീഡിയോയ്ക്ക് ഒരു ദിവസം കൊണ്ട് തന്നെ വന്‍സ്വീകാര്യത ലഭിച്ചു. 3.9 മില്യണ്‍ വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. തുറന്ന് വച്ചിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ട് കഴിഞ്ഞാല്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ഗ്ലൂക്കോസൈസ് എന്നിവയെല്ലാം ബാഷ്പീകരിച്ച് പോകുന്നെന്നും പിന്നെ നമ്മുക്ക് ബാക്കി കിട്ടുന്നത് വെറും കളറ് മാത്രമായിരിക്കുമെന്നും വീഡിയോ പറയുന്നു.
തിളച്ച വെള്ളത്തിൽ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിച്ചിട്ടല്ലേ നമ്മളൊക്കെ ചായയുണ്ടാക്കുക. കടുപ്പം കൂടുമായിരിക്കും. പക്ഷേ, രുചിയും മണവും ഗുണവും കുറയും. തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. അൽപാൽപമായി കടുപ്പം അരിച്ചിറങ്ങി കിട്ടുന്ന ഇതിലാണ് ഇനി പാൽ ഉൾപ്പെടെയുള്ള മറ്റു കൂട്ടുകളൊക്കെ ചേർക്കേണ്ടത്.
പാൽ തിളപ്പിച്ച ഉടൻ കട്ടൻചായയിൽ ചേർക്കണം. ഇല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചായയ്‌ക്ക് വെണ്ണയുടെ രുചിയാണുണ്ടാകുക. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും
ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തണം. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി കംപെയര്‍ ചെയ്യും. അതിനാല്‍ കുറച്ചു തവണ കുടിച്ചു നോക്കിയ ശേഷം മാത്രമേ ഇങ്ങനെ ഉണ്ടാക്കിയ ചായയുടെ രുചി ശരിക്കും ആസ്വദിക്കാനാവൂ.
ഈ ഒരളവ് അടിസ്ഥാനമാക്കി എടുത്ത്. പാലിന്റെയോ പഞ്ചസാരയുടെയോ അളവ് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ക്രമപ്പെടുത്താമെന്നും വീഡിയോ പറയുന്നു.
വ്യത്യസ്തവും തമാശ നിറഞ്ഞതും മനോഹരവുമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.