തലയിണ വയ്ക്കാതെ ഉറങ്ങുന്നവര്‍ ചുരുക്കമായിരിക്കും. ഇത് നട്ടെല്ലിന് നല്ലതാണോ ചീത്തയാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രധാനമായും ഒരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തിനെയും ആശ്രയിച്ചിരിക്കും. തലയിണ വയ്ക്കാതെ ഉറങ്ങുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
നാച്വറല്‍ ആയ ഒരു നില കൈവരിക്കാനായി പ്രത്യേകിച്ചും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നത് സഹായിക്കും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാല്‍ തലയിണ ഇല്ലാതെ ഉറങ്ങുമ്പോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതിനാല്‍ വേദനയോ നട്ടെല്ലിന് സമ്മര്‍ദവോ ഉണ്ടാകില്ല.
ഉയരമുള്ള തലയിണയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് നട്ടെല്ലിന്റെ വിന്ന്യാസത്തില്‍ മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയിണ ഒഴിവാക്കുമ്പോള്‍ കഴുത്ത് വേദന ഇല്ലാതെയാക്കാനായും സഹായിക്കും. തലയിണ ഇല്ലാതെ ഉറക്കം സ്വാഭാവിക ഒരു ഉറക്കനിലയുമായി ചേര്‍ന്ന് പോകും.
തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നതിന് കുറച്ച് ദോഷങ്ങളുമുണ്ട്. ചരിഞ്ഞ് കിടന്നുറങ്ങുന്നവര്‍ക്ക് തലയിണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് സപ്പോര്‍ട്ട് ആവശ്യമാണ്. എങ്കില്‍ മാത്രമാണ് നട്ടെല്ല് ശരിയായി ചേര്‍ന്ന് വരുകയുള്ളൂ. സപ്പോര്‍ട്ട് ഇല്ലാതെ കഴുത്തിനും തോളിനും വേദനയുണ്ടാക്കും. ചരിഞ്ഞ് കിടന്നുറങ്ങുന്നവര്‍ക്ക് നട്ടെല്ലിന്റെ അലൈന്‍മെന്റ് ശരിയായി വരാനായി ഒരു സപ്പോര്‍ട്ട് ആവശ്യമാണ്.കൂടുതല്‍ ഉയരമുള്ള തലയിണ വയ്ക്കുന്നതും നല്ലതല്ല.
തലയിണ ഇല്ലാതെ കിടന്നുറങ്ങാനായി ശീലിക്കാനായി പൂര്‍ണമായുംതലയിണ ഒഴിവാക്കുന്നതിനും മുന്‍പായി കനം കുറഞ്ഞ തലയിണ ഉപയോഗിക്കാം. പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും പൊരുത്തപ്പെടാനായി ഇത് സഹായിക്കും. തലയിണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരിക്കുന്നതിനായി കട്ടിയുള്ള കിടക്ക ഉപയോഗിക്കാം. തലയിണ ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ കഴുത്തിന് താങ്ങ് വേണമെങ്കില്‍ ഒരു ടവല്‍ റോള്‍ ചെയ്ത് കഴുത്തിന് താഴെ അല്‍പ്പം ഉയര്‍ത്തി വയ്ക്കാം. തലയിണ ഒഴിവാക്കുന്നതിന് മുമ്പായി നിങ്ങളുടെ സ്വാസ്ഥ്യം നോക്കാം . ഒപ്പം വിദഗ്‌ധോപദേശവും സ്വീകരിക്കണം.