ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്വയുമായുള്ള പാട്ടുകാരി ഷക്കീരയുടെ വേര്‍പിരിയല്‍ ഏറ്റവും വലിയ സെലിബ്രിറ്റി ഡൈവോഴ്‌സുകളില്‍ ഒന്നായിരുന്നു. ഇതിന് പിന്നാലെ കാര്‍ലോസ് വൈവ്‌സുമായി ഷക്കീര കൂടുതല്‍ അടുക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്രത്യേക ബന്ധത്തെക്കുറിച്ച് ഇതാദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷക്കീര.
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വൈവ്‌സ് പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്നയാളാണെന്ന് കൊളംബിയന്‍ ഗായിക പറഞ്ഞു. ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ കടന്നുപോയത് ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ്. ഈ സമയങ്ങളില്‍ തനിക്ക് ആശ്വാസം വൈവ്‌സ് ആയിരുന്നെന്ന് പാട്ടുകാരി പറഞ്ഞു. മിയാമിയിലെ കസേയ സെന്ററില്‍ വെച്ചാണ് വൈവ്‌സുമായുള്ള അടുപ്പത്തെക്കുറിച്ച് ഗായിക പറഞ്ഞത്. അവിടെ അവര്‍ അവരുടെ ഹിറ്റ് ഗാനമായ ‘ലാ ബിസിക്ലെറ്റ’ ഒരുമിച്ച് ആലപിക്കുകയും ചെയ്തു.
തന്റെ സുഹൃത്തിനൊപ്പം പാടാന്‍ സ്റ്റേജില്‍ പോകുന്നതിനുമുമ്പ്, ഷക്കീറ പറഞ്ഞു: ”എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലായിരുന്നു. ഞാന്‍ വേര്‍പിരിഞ്ഞപ്പോള്‍ ‘എങ്ങനെയുണ്ട് എന്ന് ചോദിക്കാന്‍ അവന്‍ എന്നെ എപ്പോഴും വിളിച്ചിരുന്നു.” വേര്‍പിരിയലിന് ശേഷം ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി ഷക്കീറ സ്‌പെയിനില്‍ നിന്ന് മക്കളുമായി മിയാമിയിലേക്ക് മാറിയിരുന്നു.