Celebrity

അര്‍ജന്റീനയുടെ അല്‍വാരസുമായി ഡേറ്റിംഗിലോ? മിയാഖലീഫ നയം വ്യക്തമാക്കുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് നീലച്ചിത്രനടി മിയാ ഖലീഫയും അര്‍ജന്റീനയുടെ ലോകകപ്പ് ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്‍ ഫോര്‍വേഡായ ജൂലിയന്‍ അല്‍വാരസും. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഇറ്റാലിയന്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. താനും അല്‍വാരസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അല്‍വാരസ് മറ്റൊരു ബന്ധത്തില്‍ കമ്മിറ്റഡാണെന്നും നടി പറഞ്ഞു.

81 മില്യണ്‍ പൗണ്ടിന്റെ ക്ലബ്-റെക്കോര്‍ഡ് കൈമാറ്റത്തെത്തുടര്‍ന്ന് ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബ അത്ലറ്റിക്കോ മാഡ്രിഡിലാണ് അല്‍വാരസ്് കളിക്കുന്നത്. അല്‍വാരസ്, ബാല്യകാല പ്രണയിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറുമായ മരിയ എമിലിയ ഫെറേറോയുമായി ഡേറ്റിംഗിലാണ്. അതിനിടയിലാണ് അദ്ദേഹത്തെ നീലച്ചിത്രനടിയുമായി ബന്ധിപ്പിക്കുന്ന കിംവദന്തികള്‍ പുറത്തുവന്നിരിക്കുന്നത്. എക്‌സില്‍ പ്രത്യക്ഷപ്പെട്ട കിംവദന്തികളെ അഭിസംബോധന ചെയ്തുകൊണ്ട് നടി എഴുതി, ”കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്: ഞാന്‍ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ല”

ലെബനനിലെ ബെയ്‌റൂട്ടില്‍ ജനിച്ച ‘സാറാ ജോ ചാമൂണ്‍’ ലെബനന്‍ ക്രിസ്ത്യനാണ്. നീലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചപ്പോഴാണ് അവര്‍ മിയ ഖലീഫ എന്ന പേര് സ്വീകരിച്ചത് 31 കാരി മിയ രണ്ടുതവണ വിവാഹിതനായെങ്കിലും നിലവില്‍ വിവാഹമോചിതയാണ്. 2011-ല്‍ അവള്‍ തന്റെ ഹൈസ്‌കൂള്‍ കാമുകനെ ആദ്യം വിവാഹം കഴിച്ചു. എന്നാല്‍ ബന്ധം അഞ്ച് വര്‍ഷത്തിന് ശേഷം വിവാമോചനത്തില്‍ അവസാനിച്ചു. പിന്നീട്, അവര്‍ സ്വീഡിഷ് ഷെഫ് റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനെ വിവാഹം കഴിച്ചു. അത് ഒരു വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ.

2014-ല്‍ ഖലീഫ ആഗോള ശ്രദ്ധ നേടിയ മിയ മുതിര്‍ന്നവരുടെ വിനോദ വ്യവസായത്തിലെ ഹ്രസ്വവും എന്നാല്‍ വിവാദപരവുമായ താരമാണ്. മുമ്പ് ഫുട്‌ബോളില്‍ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മിയ പക്ഷേ ഫുട്‌ബോളിലെ ഒരു താരവുമായി ബന്ധമില്ലെന്നും പറയുന്നു.