ഹോളിവുഡിലെ കുപ്രസിദ്ധ അവിവാഹിതനായ ലിയോനാര്‍ഡോ ഡികാപ്രിയോയും കാമുകി വിറ്റോറിയ സെറെറ്റിയും ഈ ആഴ്ച വിവാഹ നിശ്ചയം നടത്തിയേക്കുമെന്ന് വിവരം. ഇരുവരും മെക്‌സിക്കന്‍ ഭക്ഷണം ആസ്വദിക്കുന്നതിനിടയില്‍ വിറ്റോറിയയുടെ നാലാമത്തെ വിരലില്‍ കിടക്കുന്ന മോതിരം ഒരു വിവാഹനിശ്ചയ മോതിരം പോലെ തോന്നുന്നെന്നാണ് പാശ്ചാത്യമാധ്യമങ്ങളുടെ പിന്നാമ്പുറ സംസാരം.
മാര്‍ച്ച് 26 ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സില്‍ അവര്‍ ഒരുമിച്ച് മെക്സിക്കന്‍ ഭക്ഷണം ആസ്വദിച്ചത്. നവംബറില്‍ 50 വയസ്സ് തികയുന്ന ഡികാപ്രിയോ സാധാരണ ുരു പെണ്‍കുട്ടിയില്‍ അടങ്ങി നില്‍ക്കുന്ന സ്വഭാവം ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഒരുമിച്ചുള്ള ഭക്ഷണവും യാത്രയും ഡേറ്റിംഗുകളുമെല്ലാം സെററ്റിയുമായുള്ള ബന്ധം താരം ഗൗരവത്തോടെയാണ് കാണുന്നതെന്ന സൂചനയായി കരുതുന്നുണ്ട്. 2023-ല്‍ സ്‌പെയിനിലെ ഐബിസയിലെ ഒരു ക്ലബ്ബില്‍ വച്ചാണ് ഡേറ്റിംഗ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
അതേസമയം ടൈറ്റാനിക് താരം സുന്ദരികളായ സ്ത്രീകള്‍, ഡേറ്റിംഗ്, സ്വാതന്ത്ര്യം എന്നിവയെ വിലമതിക്കുന്നു എന്നത് രഹസ്യമല്ല. വര്‍ഷങ്ങള്‍ നീളുന്ന ലിയോയുടെ പ്രണയജീവിതത്തില്‍ മോഡലുകളുടെ ഒരു നീണ്ട നിരയാണ് താരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. കാമില മോറോണായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ യഥാര്‍ത്ഥ പൊതു ബന്ധം. 92-ാമത് അക്കാഡമി അവാര്‍ഡിന് അന്നത്തെ 22-കാരനായിരുന്ന കാപ്രിയോയും കാമിലയും ഒരുമിച്ചെത്തിയെങ്കിലും കാമിലയ്ക്ക് 25 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെ അവര്‍ പിരിഞ്ഞു.
തന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് 25 വയസ്സ് തികയുമ്പോള്‍ അവരുമായി വേര്‍പിരിയുമെന്നതാണ് ഡികാപ്രിയോയെക്കുറിച്ച് പ്രസിദ്ധമായുള്ള ഒരു തമാശ. പക്ഷേ 27 വയസ്സുള്ള ജിജി ഹഡിഡുമായി അദ്ദേഹം ഒരു ഡേറ്റിംഗ് നടത്തിയിരുന്നു. എന്നാല്‍ അത് ഹ്രസ്വകാലമായിരുന്നു. നിലവിലെകാമുകി ജൂണ്‍ 7-ന് സെറെറ്റിക്ക് 26 വയസ്സ് തികയുകയാണ്. പ്രണയം അവസാനിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.