Featured Sports

നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?

ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ നേടാനാകാതെ താരം വലയുന്നതാണ് വിമര്‍ശനത്തിന് ആധാരം. കഴിഞ്ഞ നാലു മത്സരങ്ങളിലാണ് താരം ഗോളടിക്കാതെ പോയത്. ഫോമിലെ ഈ തകര്‍ച്ചയെ ന്യായീകരിക്കാന്‍, റിയോലോ തന്റെ സമീപകാല രാത്രികളിലും അവന്റെ ജീവിതരീതിയിലും കളിക്കാരനെ ലക്ഷ്യമിടാന്‍ മടിച്ചില്ല. താരം മോശം ഫോമിലേക്ക് പോകുന്നത് താരത്തിന്റെ സുപ്രധാന ലക്ഷ്യമായ റയല്‍മാഡ്രിഡില്‍ നിന്നും അകറ്റുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ സമ്മറില്‍ റയലില്‍ എത്താനാകുമെന്നായിരുന്നു എംബാപ്പേ കരുതിയിരുന്നത്. എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന പിഎസ്ജി മറ്റൊരു കരാറിന് ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ എംബാപ്പേ കരാര്‍ തുടരാന്‍ കൂട്ടാക്കിയിട്ടില്ല. അതേസമയം പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള താരത്തിന്റെ കരാര്‍ 2024-ല്‍ അവസാനിക്കും. അത് അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫ്രീയായി താരത്തിന് റയലില്‍ എത്താനാകും. താരത്തിന്റെ രീതികളും ക്ലബ്ബിന് പിടിക്കുന്നില്ല. സെപ്തംബര്‍ 30-ന് 0-0 ഫലത്തിലായ ക്ലെര്‍മോണ്ടുമായുള്ള മത്സരത്തിന്റെ തലേരാത്രി എംബാപ്പേ ഹക്കിമി, ഡെംബെലെ, കുര്‍സാവ എന്നിവരെ കൂട്ടി സെഡ്രിക് ഡൂംബെയുടെ എംഎംഎ പോരാട്ടം കാണാന്‍ പോയിരുന്നു. താരത്തിന്റെ നീക്കം മത്സരത്തിന്റെ ഗൗരവം കുറിക്കുന്നതായിരുന്നു എന്നാണ് ആക്ഷേപം.