ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പലപ്പോഴും യുദ്ധസമാനമാണ്. ഓരോ മത്സരവും കാണുന്ന ക്രിക്കറ്റ് ആരാധകരെ നോക്കിയാല്‍ അറിയാം ഇത് എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്നും അതിർത്തികൾക്ക് അപ്പുറവും ഇപ്പുറവുമുള്ള ആരാധകർ ആവേശത്തോടെ പിന്തുടരുന്നതുമായ ഒന്നാണെന്ന്.
എന്നാൽ , ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററായ അലക്സ് വാണ്ടേഴ്‌സ്, ഇത് പരീക്ഷിക്കാനായി ടീം ഇന്ത്യയുടെ നീല ജേഴ്‌സി ഡ്രീം11 ധരിച്ച് പാകിസ്ഥാനില്‍ ലാഹോറിലെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.
ലാഹോറിന്റെ വിവിധ ഭാഗങ്ങളിലൂടെ പോകുന്ന അലക്സാണ്ടർ അലക്സിനെ കൈകുലുക്കിയും പുഞ്ചിരിയോടെയും സ്വാഗതം ചെയ്യുന്നതായി കാണാം. “പാകിസ്ഥാനിൽ ഇന്ത്യൻ ക്രിക്കറ്റ് ഷർട്ട് ധരിക്കുന്നത് സുരക്ഷിതമാണോ?” എന്ന അടിക്കുറിപ്പുള്ള വീഡിയോ ഇതിനകം 3 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു.
പല ഉപയോക്താക്കളും പ്രതീക്ഷിച്ചതുപോലെ ശത്രുതയോടെ നേരിടുന്നതിനുപകരം, അലക്സിന് ചുറ്റുമുള്ള ആളുകളിൽ നിന്ന് സന്തോഷവും, സൗഹൃദവുമാണ് ലഭിച്ചത്.”ഒരു പുഞ്ചിരിയോടെ അതിരുകൾ പരീക്ഷിക്കൽ” എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ വീഡിയോ, ക്രിക്കറ്റ് ജേഴ്‌സിയുമായി ബന്ധപ്പെട്ട ശത്രുതയെക്കുറിച്ചുള്ള അനുമാനങ്ങൾ തകർത്തുകൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.
” പാകിസ്ഥാനിൽ ഇന്ത്യൻ ജഴ്‌സി ധരിച്ചാൽ ഒന്നും സംഭവിക്കില്ല, കാരണം ഈ ആളുകൾ വളരെ നല്ലവരാണ്,” എന്ന് പറഞ്ഞാണ് അലക്സ് വീഡിയോ അവസാനിപ്പിക്കുന്നത്.




