തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്ക്ക ഇഞ്ചി ഇടുപ്പഴകിയില് എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള ശ്രമത്തിലായിരുന്നു നടിയെങ്കിലും ആ ശ്രമം കാര്യമായി വിജയിച്ചെന്ന് പറയാറായിട്ടില്ല.
എന്തായാലും തെലുങ്കില്‍ തുടങ്ങുകയും തമിഴും കടന്ന് മലയാളത്തില്‍ എത്തി നില്ക്കുന്ന അനുഷ്ക്കയ്ക്ക് മലയാളം തുണയാകുമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ഹോം സിനിമയുടെ ഡയറക്ടര്‍ റോജിന്‍ തോമസ് ചെയ്യുന്ന സിനിമയാണ് അനുഷ്ക്ക് മലയാളത്തിലേക്ക് വഴി തുറക്കുന്നത്.
2005-ല്‍ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച നടി അനുഷ്ക ഷെട്ടി പിന്നീട് അരുന്ധതി എന്ന ചിത്രത്തിലൂടെ വലിയ റീച്ച് നേടി. പ്രേത ചിത്രം അരുന്ധതി അനുഷ്കയുടെ സിനിമാ യാത്രയുടെ വഴിത്തിരിവായി. തുടര്‍ന്ന്, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഓരോ ഭാഷയ്ക്കും വെവ്വേറെ മാനേജര്‍മാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു.