Health

ചിക്കന്‍ ലിവര്‍ കഴിക്കാമോ? ഗുണങ്ങളും ദോഷങ്ങളും

കരൾ മൃഗങ്ങളുടേയും മനുഷ്യന്റേയും പക്ഷികളുടേയും ഒരു പ്രധാന അവയവമാണ്. നൂറുകണക്കിന് മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം, കരൾ രക്തം ഫിൽട്ടർ ചെയ്യുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൊഴുപ്പ് ദഹിപ്പിക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്ന വസ്തുവായ പിത്തരസവും ഇത് ഉത്പാദിപ്പിക്കുന്നു.

ലോകമെമ്പാടും മനുഷ്യര്‍ പലതരം മൃഗങ്ങളുടെ കരളാണ് കഴിക്കുന്നത്. ബീഫ്, ചിക്കൻ, പന്നിയിറച്ചി, ആട്ടിൻമാംസം ഇവയ്ക്കൊപ്പമെല്ലാം കരള്‍ വാങ്ങാന്‍ കിട്ടും. കരളിന്റെ രുചി ചിലർ ഇഷ്ടപ്പെടുമ്പോൾ, മറ്റുള്ളവർക്ക് ഇത് വെറുപ്പാണ്. കരൾ കഴിക്കുന്നതിലൂടെ ചില പ്രധാന ആരോഗ്യ ഗുണങ്ങളുണ്ട്, എന്നാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട ചില ദോഷങ്ങളുമുണ്ട്.

ചിക്കന്റെ ലിവര്‍ തിരഞ്ഞു പിടിച്ച് കഴിക്കുന്നവരുണ്ട്. കാരണം പോഷകങ്ങളുടെ ഒരു കലവറയാണിത്. നിറയെ മാംസ്യവും പ്രോട്ടീന്‍ വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് ലിവര്‍. ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും ആര്‍ത്തവ സമയത്ത് അമിതമായി രക്തസ്രാവം നേരിടുന്നവര്‍ക്കും അത്‌ലെറ്റുകള്‍ക്കുമൊക്കെ ഇത് ധൈര്യമായി കഴിക്കാം.

മാംസ്യത്തിന്റെ അളവ് അധികവും കാലോറി കുറവുമായതിനാല്‍ ശരീരംസംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്കും ഇത് നല്ല ഓപ്ഷനാണ്. വൈറ്റമിന്‍ എ, ബി കോപ്ലെക്‌സ് എന്നിവയും ഇതിലുണ്ട്. 100 ഗ്രാം കരളില്‍ ദൈനംദിന ആവശ്യത്തിനേക്കാള്‍ 222 ശതമാനം വെറ്റമിന്‍ എ 105 ശതമാനം റൈബോഫ്‌ളോവിന്‍ 147 ശതമാനം ഫോളേറ്റ് വൈറ്റമിന്‍ ബി എന്നിവയും ലഭിക്കും. ഇതിന് പുറമേ വൈറ്റമിന്‍ സി, കോളിന്‍, കാത്സ്യം, മഗ്നീഷ്യം, സോഡിയം, സിങ്ക് , മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്.

ചിക്കന്റെ ലിവറില്‍ കൊളസ്‌ട്രോള്‍,വൈറ്റമിന്‍ എ എന്നിവ അത്യാവശ്യം കൂടുതലാണ്. അതിനാല്‍ കൊളസ്‌ട്രോള്‍ ഭീതിയുള്ളവരും ശരീരത്തിലെ വൈറ്റമിന്‍ എ ഒരുപാടുണ്ടെന്ന് കരുതുന്നവരും ഇത് ഇത്തിരിഒന്ന് കുറച്ച് കഴിക്കണം. വലിയ അളവിൽ കരൾ കഴിക്കുന്നത് വിറ്റാമിൻ എ വിഷാംശത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. കാരണം നിങ്ങളുടെ സ്വന്തം കരളിന് അധിക വിറ്റാമിൻ എ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ കഴിയായാതെ വരും. വിറ്റാമിൻ എ. കുറവില്ലാത്തവർ ആഴ്ചയിൽ ഒരു തവണ കരൾ മാത്രം കഴിക്കണമെന്ന് മിക്ക ഡോക്ടർമാരും ശുപാർശ ചെയ്യുന്നു.

ഇനി മറ്റ് ചിലര്‍ക്കാവട്ടെ കരളിന്റെ സ്വാദ് കുറവായിട്ടോ ഇഷ്ടപ്പെടാത്തവരോ ഉണ്ടെങ്കില്‍ അവര്‍ക്കായി ഒരു ടിപ്പുണ്ട്. കോഴി കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപ്പും നാരങ്ങ നീരും ചേര്‍ത്തിട്ടുള്ള വെള്ളത്തില്‍ ലിവര്‍ ഒരു മണിക്കൂര്‍ മുക്കി വെക്കണം. ശേഷം ഇത് ഉപയോഗിക്കാം.