Hollywood

പാട്ടുകാരി ദുവാ ലിപ ബ്രിട്ടീഷ് നടന്‍ കല്ലം ടര്‍ണറുമായി ഡേറ്റിംഗില്‍? ഇരുവരും രഹസ്യപാര്‍ട്ടിയില്‍

സംഗീതരംഗത്തെ സുന്ദരികളില്‍ ഒരാളും പുതിയ സെന്‍സേഷനുമായ ദുവാ ലിപ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. സുന്ദരനായ ബ്രിട്ടീഷ് നടന്‍ കല്ലം ടര്‍ണറുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. തന്റെ പുതിയ ആപ്പിള്‍ ടിവി മിനിസീരീസായ മാസ്റ്റേഴ്സ് ഓഫ് ദ എയറിന്റെ പ്രീമിയറിനിടെ നടന്ന ഒരു രഹസ്യ പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്ത വിവരം പുറത്തുവന്നിട്ടുണ്ട്.

ബാരി കിയോഗന്‍, ഓസ്റ്റിന്‍ ബട്ലര്‍ എന്നിവരും അഭിനയിക്കുന്ന ഷോ നഗരത്തിലെ റീജന്‍സി വില്ലേജ് തിയേറ്ററില്‍ സ്റ്റാറി പ്രീമിയര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ബെവര്‍ലി ഹില്‍സിലെ അവ്രയില്‍ നടന്ന പാര്‍ട്ടിയിലാണ് ഇരുവരും ഒന്നു ചേര്‍ന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ദുവ കല്ലത്തിന്റെ കഴുത്തില്‍ കൈകള്‍ വച്ചിരിക്കുന്നതായി കണ്ടു.

ഇംഗ്‌ളീഷ് അല്‍ബേനിയന്‍ വംശജയായ ദുവാ ലിപ ബ്രിട്ടനിലെ ഏറ്റവും വലിയ സംഗീതതാരങ്ങളില്‍ ഒരാളാണ്. ചാര്‍ട്ട്-ടോപ്പര്‍ അടുത്തിടെയാണ് ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ റൊമെയ്ന്‍ ഗവ്റാസില്‍ നിന്ന് വേര്‍പിരിഞ്ഞത്. അതിന് ശേഷം സിംഗിളായിരുന്ന താരം പക്ഷേ കല്ലം ടര്‍ണറില്‍ പുതിയ കൂട്ടാളിയെ കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

തന്റെ സംഗീത തിരിച്ചുവരവിനായി ഒരുങ്ങുന്നതിനിടെയാണ് ദുവ മുന്‍ കാമുകന്‍ റൊമെയ്നും വേര്‍പിരിഞ്ഞതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷാവസാനം ദുവയുടെ പുതിയ സിംഗിള്‍ ഹൗഡിനിയുടെ ലോഞ്ച് നടന്നിരുന്നു. ഇത് അവരെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിച്ചിരുന്നു. പിന്നീട് ജാക്ക് ഹാര്‍ലോയുടെ ‘ലോവിന്‍ ഓണ്‍ മി’ ദുവയെ രണ്ടാം സ്ഥാനത്താക്കി.

അതേമസയം ടര്‍ണര്‍ 2016 മുതല്‍ 2017 വരെ ”ദി ക്രൗണില്‍” മാര്‍ഗരറ്റ് രാജകുമാരിയായി അഭിനയിച്ച വനേസ കിര്‍ബിയുമായി ഡേറ്റിംഗിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിയുകയും ചെയ്തു. അതേസമയം, 2019 മുതല്‍ 2021 വരെ ലിപ, ജിജിയുടെയും ബെല്ല ഹഡിഡിന്റെയും സഹോദരന്‍ അന്‍വറുമായി ഡേറ്റ് ചെയ്തു. ജാക്ക് ഹാര്‍ലോ, ട്രെവര്‍ നോഹ എന്നിവരുമായും അവള്‍ പിന്നീട് ഡേറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നു.