മൊബൈല്‍ രംഗത്ത് വിസ്മയം തീര്‍ക്കുന്ന ഓരോ തലമുറയില്‍പെട്ട ഐഫോണുകള്‍ക്കും വേണ്ടി വിപണിയില്‍ വന്‍കാത്തുനില്‍പ്പ് ഉണ്ടാകാറുണ്ട്. ഐഫോണ്‍ 16 ലൈനപ്പില്‍ വരുന്ന മോഡലുകള്‍ക്കും വന്‍ തിരക്ക്. മുംബൈ നഗരത്തില്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 10 ന് പ്രഖ്യാപിച്ച ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാനാകും. അംഗീകൃത സ്‌റ്റോറുകളില്‍ ഇന്ന് രാവിലെ മുതല്‍ വില്‍പ്പന ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ പുതിയ ബട്ടണുകളും ചെറുതായി അപ്ഡേറ്റ് ചെയ്ത രൂപകല്‍പ്പനയും മെച്ചപ്പെടുത്തിയ ഹാര്‍ഡ്വെയറും ലൈനപ്പില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ആപ്പിള്‍, സാകേത്, ആപ്പിള്‍ ബികെസി എന്നിവയിലും മറ്റ് അംഗീകൃത റീട്ടെയില്‍ സ്റ്റോറുകളിലും പുതിയ മോഡലുകളുടെ വില്‍പ്പന രാവിലെ മുതല്‍ ആരംഭിച്ചു. സെപ്തംബര്‍ 13 മുതല്‍ ഇന്ത്യയില്‍ പ്രീ-ഓര്‍ഡറിന് ഫോണുകള്‍ ലഭ്യമാണ്.
128 ജിബി സ്‌റ്റോറേജ് വരുന്ന ഐഫോണ്‍ 16-ന്റെ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്. 128 ജിബി വേരിയന്റുകളില്‍ വരുന്ന ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 89,900 മുതലും. രണ്ടു വേരിയെന്റുകളും 256 ജിബിലും 512 ജിബിയിലും ലഭിക്കും. കറുപ്പ്, പിങ്ക്, ടീല്‍, അള്‍ട്രാ മറൈന്‍, വെള്ള തുടങ്ങിയ നിറങ്ങളില്‍ ലൈനപ്പിലെ എല്ലാ ഫോണുകളും കിട്ടും.
അതേസമയം, 128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 രൂപയാണ്. 256ഏആ ഓപ്ഷന്‍ വരുന്ന ഐഫോണ്‍ 16 പ്രോ മാക്സ് ആരംഭിക്കുന്നത് 1,44,900 രൂപ മുതലാണ്. ഇതേഫോണിന്റെ 512 ജിബി, 1 ടിബി വേരിയെന്റുകളിലും ലഭ്യമാണ്. ഇവ ബ്ലാക്ക് ടൈറ്റാനിയം, ഡെസേര്‍ട്ട് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാണ്.
