Movie News

ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ്‌ ഫൈറ്റ്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു.

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെ എസ് കെ യിലെ ക്ലൈമാക്സ്‌ ഫൈറ്റ് സീനുകൾ നാഗർകോവിലിൽ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ്‌ ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജാശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ,എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, , ആർട്ട് ജയൻ ക്രയോൺ,കോസ്റ്റ്യൂം അരുൺ മനോഹർ,മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ ഡിജിറ്റൽ മാർക്കറ്റിങ് – ജയകൃഷ്ണൻ ആർ കെ, അനന്തു സുരേഷ് , വാർത്താ പ്രചരണം -വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ