Celebrity

ഉദിത്‌ അല്‍കയേയും ശ്രേയയേയും ചുംബിക്കുന്ന വീഡിയോ കുത്തിപ്പൊക്കി നെറ്റിസണ്‍സ്; ചുംബനവിവാദം പടരുന്നു

ലൈവ് പരിപാടിക്കിടയില്‍ ആരാധികയ്ക്ക് നല്ല ഒന്നാന്തരം ചുംബനം നല്‍കിയതിനെ ന്യായീകരിച്ച് ഗായകന്‍ ഉദിത് നാരായണന്‍. തന്റെ പ്രവര്‍ത്തി ശുദ്ധമായ സ്നേഹം ആയിരുന്നെന്നും അതില്‍ വൃത്തികേട് കാണുന്നവരോട് ഖേദിക്കാനേ കഴിയൂ എന്ന് ഗായകന്‍ പറഞ്ഞു. ആ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേടോ ലജ്ജയോ തോന്നുന്നില്ലെന്നും സ്ത്രീ ആരാധകരെ ചുംബിക്കുന്ന തന്റെ ഇംഗിതം ‘ശുദ്ധമായ വാത്സല്യം’ ആണെന്നും അതില്‍ വൃത്തികെട്ട ഒരു പെരുമാറ്റവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

താരം തന്റെ വനിതാ ആരാധികയെ ചുംബിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. താരത്തിന്റെ പ്രവര്‍ത്തി വ്യാപകമായ വിമര്‍ശനം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. വൈറലായ വീഡിയോയില്‍, മൊഹ്റ (1994) എന്ന സിനിമയിലെ ‘ടിപ് ടിപ് ബര്‍സ പാനി’ എന്ന ഗാനം ആലപിക്കുന്ന ഉദിത് ഫോണുമായി വേദിക്ക് സമീപം തന്നെ സമീപിച്ച ആരാധികയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ അവരെ അനുവദിക്കുന്നതിനായി അദ്ദേഹം കുനിഞ്ഞു നില്‍ക്കുന്നു. പിന്നീട് ആ പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിക്കുന്നു.

ക്ലിപ്പിന്റെ അവസാനത്തില്‍, അദ്ദേഹം ആരാധികയെ വലിച്ചടുപ്പിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നത് കാണാം. അതിനിടയില്‍, അയാള്‍ അവളുടെ കഴുത്തില്‍ പിടിച്ച് വലിച്ചിടുപ്പിച്ച് ചുംബിക്കുന്നു. അവള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിക്കാന്‍ ചാഞ്ഞപ്പോള്‍, ഉദിത് പെട്ടെന്ന് മുഖം തിരിച്ച് അവളുടെ ചുണ്ടില്‍ ചുംബിച്ചത് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടി. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, പലരും ഗായകനെ ആക്ഷേപിച്ചു. പ്രത്യേകിച്ചും ആരാധികയുടെ ചുണ്ടുകളില്‍ അവരുടെ സമ്മതമില്ലാതെ ചുംബിച്ചതിന്.

എന്നാല്‍ ആരാധകര്‍ക്ക് ഉദിത്‌നാരായണന്റെ മറുപടി അത്ര രസിച്ചിട്ടില്ല. അവര്‍ മുമ്പ് ഉദിത്‌നാരായണന്‍ ഗായികമാരായ അല്‍ക്കാ യാഗ്നിക്കിനെയും ശ്രേയാ ഘോഷാലിനെയും ഇതുപോലെ ചുംബിച്ചതിന്റെ പഴയ വീഡിയോകള്‍ തപ്പിയെടുത്ത് ഷെയര്‍ ചെയ്തിട്ടുണ്ട്.