ബീച്ചുകള്‍ നിങ്ങളെ സന്തോഷിപ്പിക്കാറുണ്ടോ? എങ്കില്‍ 2023 അവസാനിക്കും മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അന്താരാഷ്ട്രാ ബീച്ചുകള്‍ ഇതാണ്. ഒരേസമയം മികച്ച സൂര്യസ്തമയങ്ങളും ഒപ്പം ആവേശകരമായ വാട്ടര്‍ സ്‌പോര്‍ട്ട്‌സും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
ബോറ ബോറ-പോളിനേഷ്യ
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ബോറ ബോറ. അതിമനോഹരമായ ടര്‍ക്കോയ്‌സ് തടാകങ്ങളും ക്രിസ്റ്റല്‍ ക്ലിയര്‍ വാട്ടറും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഹണിമൂണ്‍ യാത്രക്കാരുടെ സ്വപ്‌ന കേന്ദ്രം കൂടിയാണ് ഇത്.
മൗയി, ഹവായ്- യുഎസ്എ
മനോഹരമായ ബീച്ചുകള്‍, അഗ്നിപര്‍വ്വത ഭൂപ്രകൃതികള്‍, പച്ചപ്പ്, ഊര്‍ജ്ജസ്വലമായ സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ മിശ്രിതമാണ് മൗയി ബീച്ചുകള്‍. മൗയി ഉറപ്പായും നിങ്ങളെ സന്തോഷിപ്പിക്കും.
മാലിദ്വീപ്
ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാലിദ്വീപ്. ഓവര്‍വാട്ടര്‍ വില്ലകള്‍ക്കും തെളിഞ്ഞ വെള്ളത്തിനും മാലിദ്വീപ് ഏറ്റവും പ്രശസ്തമാണ്.
സാന്റോറിനി, ഗ്രീസ്
അതിശയിപ്പിക്കുന്ന വെള്ള പൂശിയ കെട്ടിടങ്ങള്‍ മുതല്‍ മഹത്തായ സൂര്യാസ്തമയങ്ങള്‍ വരെ, ശരിക്കും അതിശയിപ്പിക്കുന്ന ബീച്ചാണ് സാന്റോറിനി.
ആന്‍ഡമാന്‍
ഇന്ത്യയില്‍ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആന്‍ഡമാന്‍. വെളുത്ത മണല്‍ത്തീരങ്ങള്‍ക്കും നീലജലത്തിനും പേരുകേട്ട ആന്‍ഡമാന്‍ ഹണിമൂണ്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട ഇടം കൂടിയാണ്.
തുലം, മെക്‌സിക്കോ
മെക്‌സിക്കോ ബീച്ച് പ്രേമികളുടെ ഒരു സ്വപ്‌ന ഡെസ്റ്റിനേഷനാണ്. സമ്പന്നമായ സംസ്‌കാരവും ആഹാരവും മനോഹരമായ ബീച്ചുകളും… ഒരിക്കലെങ്കിലും പോകേണ്ടയിടമാണ് മെക്‌സിക്കന്‍ ബീച്ചുകള്‍.
ഫിജി
സൗഹാര്‍ദ്ദപരമായ പ്രദേശവാസികള്‍ക്കും അതിശയിപ്പിക്കുന്ന പവിഴപ്പുറ്റുകള്‍ക്കും പേരുക്കേട്ടയിമാണ് ഫിജി. ഫിജിക്ക് ചുറ്റുമുള്ള ബീച്ച് സ്‌കൂബ ഡൈവിംഗിന് അനുയോജ്യമാണ്.
സാന്‍സിബാര്‍, ടാന്‍സാനിയ
ടാന്‍സാനിയയിലെ സാന്‍സിബാര്‍ ബിച്ച് ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. ഇതൊരു ഓഫ്ബീറ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.