Health

ഇന്റര്‍മിറ്റന്റ് ഫാസിറ്റിങ്ങാണോ കീറ്റോ ഡയറ്റാണോ നല്ലത്? ഇത് അറിയാതെ പോകരുത്

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഡയറ്റുകളാണ്. രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ചാണ് ഡയറ്റ് തെരഞ്ഞെടുക്കുന്നത്.

എന്ത് കഴിക്കുന്നുവെന്നതിലല്ല മറിച്ച് എപ്പോഴാണ് കഴിക്കുന്നത് എന്നതിലാണ് കാര്യം. 16 മണിക്കൂര്‍ ഉപവാസവും 8 മണിക്കൂറിനുള്ളില്‍ ഭക്ഷണവും എന്നതിലാണ് ഭക്ഷണരീതി പ്രധാന്യം നല്‍കുന്നത്. ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് സ്വഭാവികമായും കുറയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് പിന്തുടരുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു.

അന്നജത്തിന്റെ അളവ് കുറച്ച് പകരമായി കൊഴുപ്പിന്റെ അളവ് കൂടതലുള്ള ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്.ഇതിലൂടെ കൊഴുപ്പിനെ നന്നായി കത്തിക്കാനായി ശരീരത്തിന് സാധിക്കും. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിലെ രക്തത്തിലെ അളവ് നിയന്ത്രിക്കാനും കീറ്റോഡയറ്റിന് സാധിക്കുന്നു. അതുവഴി ചില രോഗങ്ങള്‍ തടയാനും സഹായിക്കുന്നു.

ശരീരഭാരം പെട്ടെന്ന് കുറയ്ക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ കീറ്റോ ഡയറ്റായിരിക്കും നല്ലത്. കൊഴുപ്പിനെ പെട്ടെന്ന് ഇല്ലാതാകുന്നതിനാല്‍ പെട്ടെന്ന് തന്നെ ഫലം ലഭിക്കും. ഒരുപാട് കാലത്തേക്ക് ഉള്ള ഫലം ലഭികാനായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങാണ് നല്ലത്. ആരോഗ്യം മെച്ചപ്പെടുത്താനായി രണ്ട് രീതികള്‍ക്കും സാധിക്കുമെങ്കിലും കൂടുതല്‍ അയവു നല്‍കുന്നത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ്. ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പായി ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *