Lifestyle

ഇന്‍സ്റ്റഗ്രാമും ഷോര്‍ട്സും സ്‌ക്രോളിങും വെറുക്കും; വലിയ വീഡിയോകളിലേക്ക് തിരികെ എത്തും; പഠനം

ഫോണുകളിലെ റീല്‍സ് വീഡിയോകള്‍ കാണുന്നതിനായി നിരവധി സമയം ചിലവിടാറുണ്ട്. റീലുകളും യൂട്യൂബ് ഷോര്‍ട്സുകളും സ്‌ക്രോള്‍ ചെയ്ത് നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടുന്നുണ്ടോ? ഉള്‍ക്കാമ്പുള്ള രസകരമായ വീഡിയോയിലേക്ക് തിരികെ എത്തുന്നതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

ടോറന്റോ സ്‌കാര്‍ബറോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫാസ്റ്റ് – ഫോര്‍വേഡ് ടു ബോര്‍ഡം ഹൗ സ്വിച്ചിങ് ബിഹേവിയര്‍ ഓണ്‍ ഡിജിറ്റല്‍ മീഡിയ മേക്ക്സ് പീപ്പിള്‍ മോര്‍ ബോറഡ് എന്ന തലക്കെട്ടിലാണ് പുതിയ പഠന വന്നിട്ടുള്ളത്. വീഡിയോകള്‍ കണ്ടെത്തുന്നതിനായി മുന്നോട്ടും പിന്നോട്ടും സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളെ ക്രമേണ കൂടല്‍ ബോറടിപ്പിക്കുമത്രേ. യൂട്യൂബ്, ടിക്ടോക്, ഷോര്‍ട്സ് വീഡിയോയെക്കുറിച്ചാണ് പഠനമെന്നതാണ് വിചിത്രം. 1200 ലധികം ആളുകളുടെ സഹായത്തോടെയാണ് പഠനങ്ങള്‍ നടത്തിയത്.

10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവര്‍ക്ക് ഇത്തരത്തില്‍ മാറ്റാന്‍ കഴിയുന്ന 5 മിനിറ്റ് വീഡിയോകളുടെ ഒരു ശേഖരം കൈമാറിയപ്പോള്‍ അത് കൂടുതല്‍ വിരസമായെന്നും പരീക്ഷണത്തിലുള്‍പ്പെട്ട ഒരു സംഘം വെളിപ്പെടുത്തി.

വീഡിയോകളുടെയും സ്റ്റോറികളുടെയും ഉള്ളടക്കത്തില്‍ കാണുന്ന ഒരാള്‍ക്ക് ഡിജിറ്റല്‍ മീഡിയയില്‍ നിന്ന് ആസ്വാദനം നേടാമെന്നും ഈ പഠനം സൂചിപ്പിക്കുന്നുണ്ട്.

ഡിജിറ്റല്‍ മീഡിയ ആളുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നല്ല ഉപയോക്തൃ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്ലാറ്റ്ഫോമുകള്‍ അവരുടെ ഇന്റര്‍ഫേസുകള്‍ ഭാവിയില്‍ രൂപകല്‍പ്പന ചെയ്തേക്കാമെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.