Featured Good News

വീട്ടുജോലിക്കാരിക്കൊപ്പം വീഡിയോ ചെയ്ത് ഇന്‍ഫ്ളുവന്‍സര്‍; ഒടുവില്‍ മനോഹരമായ വീട് സ്വന്തമാക്കി സ്ത്രീ

അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്.

കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ് രേഷ്മ പുതിയ വീട് പണിതത്. രേഷ്മയെ അനീഷിന്റെ ഫോളോവേഴ്സിന് സുപരിചിതമായിരിക്കും. രേഷ്മ വീഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഏതാണ്ട് ഒരു വര്‍ഷമായി വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന വീഡിയോകളുടെ ഭാഗമാണ് രേഷ്മ. അതില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം രേഷ്മയ്ക്ക് കിട്ടിത്തുടങ്ങി.

സ്വന്തമായി നല്ല ഒരു വീട് ഉണ്ടാവുക എന്നത് രേഷ്മയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. അനീഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുതിയ വീടിന്റെ ഹോം ടൂറും ഗൃഹപ്രവേശനവും പങ്കുവച്ചിരുന്നു. വലിയ രണ്ട് മുറികളാണ് പുതിയ വീട്ടില്‍ ഉള്ളത്. ലിവിങ് ഏരിയയും ബെഡ്റുമൂം ചേര്‍ന്നതാണ് ആദ്യത്തെ മുറി.ഇതിന് പിന്നിലായി ഡൈനിങ് ഏരിയയും കിച്ചണും ഉള്‍പ്പെടുത്തിയിരിക്കുന്നു.അതിലൊന്നും തീര്‍ന്നില്ല, രേഷ്മയ്ക്കായി മറ്റൊരു സര്‍പ്രൈസും അനീഷ് ഒരുക്കി. പല പ്രമുഖ ബ്രാന്‍ഡുമായി സഹകരിച്ച് പുതിയ വീടിന്റെ ഇന്റീരിയര്‍ ഫര്‍ണിഷ് ചെയ്തുമനോഹരമാക്കി.

അവിടേക്ക് പ്രവേശിക്കുന്ന രേഷ്മയുടെ സന്തോഷവും റീലില്‍ കാണാന്‍ സാധിക്കും.തനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നും രേഷ്മ പറയുന്നു.ദശലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.