കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്.
ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്.
ലിംഫ്നോഡുകളില്‍ വീക്കം പനി, തണുപ്പ്, രാത്രിയില്‍ വിയര്‍ക്കുക, അകാരണമായി ശരീരഭാരം കുറയുക ഉന്മേഷമില്ലാതാവുക എന്നിവയാണ് ലിംഫോമയുടെ ലക്ഷണങ്ങള്‍.
ചൊറിച്ചില്‍ ഉള്‍പ്പടെ അനുഭവപ്പെടുന്ന അപൂര്‍വമായ സ്താനാര്‍ബുദമാണ് ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍. സ്തനങ്ങള്‍ മൃദുവാകുക, വീക്കം ചെറിച്ചില്‍ ഇതൊക്കെ ലക്ഷണങ്ങളാണ്.
ചര്‍മത്തിന്റെ ഘടനയിലെ മാറ്റം, സ്തനങ്ങളുടെ ചര്‍മത്തിന് കട്ടി കൂടി ഓറഞ്ചിന്റെ തൊലിയുടെ ഘടനയാകല്‍, സ്തനം വീങ്ങിയിട്ട് ഒരു സ്തനം മറ്റേതിനേക്കാള്‍ വലുതായി തോന്നുക, ഒരു സ്തനത്തിനെക്കാള്‍ കട്ടിയും ചൂടും മറ്റേ സ്തനത്തിന് അനുഭവപ്പെടുക, മുലക്കണ്ണ് ഉള്ളിലേക്കാവുക. എന്നിവയെല്ലാം ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സിറിന്റെ ചില ലക്ഷണങ്ങളാണ്.
കാന്‍സറിന്റെ ഈ പ്രാരംഭലക്ഷണത്തിനൊപ്പം കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ വേഗം വൈദ്യസഹായം തേടണം. ശരീരം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത് രണ്ടാഴ്ചയിലധികം നീണ്ട് നില്‍ക്കാം. കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ അണുബാധയോ ചര്‍മരോഗങ്ങളോ മൂലമാണെന്ന് സംശയം തോന്നിയാലും വൈദ്യനിര്‍ദേശം തേടണം.
കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ തടയാനായി ചര്‍മം ജലാംശമില്ലാതെ വരണ്ടതായി വയ്ക്കുക, വ്യായാമതിന് ശേഷം കുളിക്കുക, കുളി കഴിഞ്ഞ് കക്ഷം നന്നായി തുവര്‍ത്തുക, സ്ളീവ്ലെസ് ആയ അടിവസ്ത്രങ്ങളും അയഞ്ഞ ടീഷര്‍ട്ടും ധരിക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.