Sports

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗ്രൗണ്ടില്‍ ഓടിക്കയറിയ നഗ്നയായ പെണ്‍കുട്ടി; ഇപ്പോള്‍ യുഎഫ്‌സി പരിശീലിക്കുന്നു

2019 ലെ ലിവര്‍പൂള്‍ വേഴ്‌സസ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തടസ്സപ്പെടുത്തി നഗ്നതാപ്രദര്‍ശനവുമായി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ കിന്‍സി വോളാന്‍സ്‌കി യുഎഫ്സി ഫൈറ്ററാകാന്‍ പരിശീലിക്കുന്നു. മാഡ്രിഡില്‍ അന്ന് നടന്ന ഫൈനലില്‍ ലിവര്‍പൂള്‍ 2-0 ന് ടോട്ടനത്തെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ പക്ഷേ ശ്രദ്ധനേടിയത് 27 വയസ്സുള്ള സുന്ദരി ബോംബ് ഷെല്‍ ആയിരുന്നു. അവര്‍ പിന്നീട് ജനശ്രദ്ധയിലേക്കും അന്തര്‍ദേശീയ പ്രശസ്തിയിലേക്കും നയിക്കപ്പെട്ടു. അത് അവള്‍ക്ക് ഒരു ചെറിയ സമ്പത്തും നേടിക്കൊടുത്തു.

”ഞാന്‍ എന്റെ നീന്തല്‍ വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്, എന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒരു ആശുപത്രി ഗൗണ്‍ ധരിക്കാന്‍ എന്നോടു പറഞ്ഞു. അതില്‍ എനിക്ക് അല്‍പ്പം അസ്വസ്ഥതയുണ്ടായിരുന്നു, പക്ഷേ അതെല്ലാം അനുഭവത്തിന്റെ ഭാഗമായിരുന്നു.” വോളാന്‍സ്‌ക്കി പറഞ്ഞു.

”ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ചുറ്റുമുള്ള ലിവര്‍പൂള്‍ ആരാധകരോട് ഞാന്‍ തുറന്നുപറഞ്ഞിരുന്നു. ആദ്യം അവര്‍ ‘നിങ്ങള്‍ തമാശ പറയുകയാണോ?’ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഗൗരവത്തിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ അതൊരു മികച്ച ആശയമാണെന്ന് അവര്‍ പറഞ്ഞു. അവരില്‍ ഒരാള്‍ എന്റെ ഫോണ്‍ പോലും എടുത്തു. എനിക്കായി അത് റെക്കോര്‍ഡ് ചെയ്യാമെന്ന് പറഞ്ഞു.” അത്തരം ഒരു നുഴഞ്ഞുകയറ്റം സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ്, മാക്സിം എന്നിവയ്ക്കായുള്ള മോഡലിംഗ് ഉള്‍പ്പെടെ വിവിധ സംരംഭങ്ങളില്‍ കിന്‍സിയ്ക്ക് അവസരമുണ്ടാക്കി. ഇപ്പോള്‍, അവരുടെ ഏറ്റവും പുതിയ ആവേശം യുഎഫ്സിയാണ്.

കിന്‍സ്‌ളിയെ യുഎഫ്സി ബാന്റംവെയ്റ്റ് ചാമ്പ്യന്‍ കോഡി ഗാര്‍ബ്രാന്‍ഡും സംഘവും ആണ് യുഎഫ്‌സിയില്‍ പരിശീലിപ്പിക്കുന്നത്. പ്രോ അത്ലറ്റ്സ് അണ്‍ഫില്‍ട്ടേര്‍ഡ് എന്ന പേരില്‍ ഒരു സീരീസ് കിന്‍സ്‌ളി അടുത്തിടെ ആരംഭിച്ചു. ഓരോ എപ്പിസോഡിലും അതത് കായികരംഗത്ത് മികവ് പുലര്‍ത്താന്‍ എന്താണ് വേണ്ടതെന്ന് കാണിക്കുന്ന ഒരു പ്രൊഫഷണല്‍ അത്ലറ്റിനൊപ്പം അവിടെ അവര്‍ പരിശീലിക്കുന്നു. അവള്‍ ഇതിനകം അവളുടെ ബേസ്‌ബോള്‍, അമേരിക്കന്‍ ഫുട്‌ബോള്‍ എന്നിവയിലും തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു.

തീര്‍ച്ചയായും, യുഎഫ്സിയുടെ ഏതെങ്കിലും വനിതാ ഡിവിഷനിലെ ഗുരുതരമായ മത്സരാര്‍ത്ഥികളെയൊന്നും അവള്‍ ഉടന്‍ ഏറ്റെടുക്കാന്‍ പോകുന്നില്ല. ചിലപ്പോള്‍ ഒരിക്കലും. എന്നാല്‍ അവളുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍, ലാഭകരമാണെന്ന് തെളിഞ്ഞാല്‍ ഒരു ദിവസം അവര്‍ യുഎഫ്‌സി ഫൈറ്റിനായി റിംഗില്‍ എത്താന്‍ പോലും തയ്യാറാകും.