Wild Nature

‘മാഷ്‌കോ പിറോ’കളെ കണ്ടെത്തി ! പുറംലോകവുമായി ബന്ധമില്ലാത്ത പെറുവിലെ ഗോത്രവര്‍ഗ്ഗക്കാര്‍- വീഡിയോ

പെറുവിലെ മഴക്കാടിനുള്ളില്‍ ജീവിക്കുന്ന പുറം ലോകവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളില്‍ ഒന്നായ ഗോത്രവര്‍ഗ്ഗക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആമസോണ്‍ മഴക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ഇവര്‍ നദിയുടെ തീരത്ത് കുന്തം ഉപയോഗിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. പുറംലോകവുമായി വലിയ ‘സമ്പര്‍ക്കമില്ലാത്ത’ ലോകത്തിലെ ഏറ്റവും വലിയ ഗോത്രമെന്ന് കരുതപ്പെടുന്ന ‘മാഷ്‌കോ പിറോ’ വിഭാഗത്തിലെ ആളുകള്‍ പെറുവിലെ മാഡ്രെ ഡി ഡിയോസ് നദിക്കരയില്‍ സഞ്ചരിക്കുന്നതാണ് വീഡിയോ.

നദിക്ക് കുറുകെ നിന്ന് ചിത്രീകരിച്ച ക്ലിപ്പ്, ചെറിയ കൂട്ടങ്ങളായി ആള്‍ക്കാര്‍ നില്‍ക്കുന്നത് കാണിക്കുന്നു. ചെളിയില്‍ കുത്തി നില്‍ക്കുന്ന വലിയ കുന്തങ്ങള്‍ എടുക്കാന്‍ ചിലര്‍ ഓടുന്നത് കാണാണം. മറ്റുള്ളവര്‍ സംസാരിക്കുന്നതും കൈ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നതും സാധനങ്ങള്‍ കൊണ്ടുപോകുന്നതില്‍ സഹായിക്കുന്നതും കാണാം. കാടിനുളളില്‍ താമസിക്കുന്ന മാഡ്രെ ഡി ഡിയോസ് വര്‍ഗ്ഗക്കാരെ അടുത്തകാലത്ത് ഭക്ഷണം തേടി മഴക്കാടുകളില്‍ നിന്ന് പുറത്തുവരുന്നത് പതിവായിട്ടുണ്ട്. മരംവെട്ടുകാര്‍ മഴക്കാടുകള്‍ വെട്ടിമാറ്റുന്ന സാഹചര്യത്തില്‍ ഇവര്‍ വീട് വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മോണ്ടെ സാല്‍വാഡോ എന്ന യിന്‍ ജനതയുടെ ഗ്രാമത്തിന് സമീപം 50-ലധികം മാഷ്‌കോ പിറോ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഗോത്രവര്‍ഗ്ഗക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍വൈവല്‍ ഇന്റര്‍നാഷണല്‍, തെക്കുകിഴക്കന്‍ പെറുവിലെ മറ്റ് ആദിവാസി സെറ്റില്‍മെന്റുകളില്‍ ഈയടുത്ത ദിവസങ്ങളില്‍ നിരവധി ഗോത്രവര്‍ഗ്ഗക്കാര്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ പെറുവിലെ മാഡ്രെ ഡി ഡിയോസ് മേഖലയിലെ നദിയുടെ തീരത്ത് ജൂണ്‍ അവസാനം മാഷ്‌കോ പിറോയുടെ ചിത്രമെടുത്തത്. അതേസമയം ഒറ്റപ്പെട്ട ഗോത്രവര്‍ഗ്ഗക്കാരായ മാഷ്‌കോ പിറോ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ കാണിക്കുന്നു. മാഡ്രെ ഡി ഡിയോസിലെ രണ്ട് പ്രകൃതിദത്ത റിസര്‍വുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മാഷ്‌കോ പിറോ, അപൂര്‍വമായി മാത്രമേ പുറത്തു പ്രത്യക്ഷപ്പെടാറുള്ളൂ. ആരുമായും അധികം ആശയവിനിമയം നടത്തുന്നില്ല.

അടുത്തിടെ തടിക്കച്ചവടക്കാര്‍ ആമസോണ്‍ മഴക്കാടുകളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്. അടുത്തകാലത്താണ് തടി വേര്‍തിരിക്കുന്ന ട്രക്കുകള്‍ക്കായി 120 മൈലിലധികം റോഡുകള്‍ നിര്‍മ്മിച്ചത്. മാഡ്രെ ഡി ഡിയോസില്‍ 130,000 ഏക്കര്‍ വനമുണ്ട്. സര്‍വൈവല്‍ പറയുന്നതനുസരിച്ച്, ലോകമെമ്പാടും 100-ലധികം സമ്പര്‍ക്കമില്ലാത്ത ഗോത്രങ്ങളുണ്ട്, എന്നിരുന്നാലും പുറത്തുനിന്നുള്ളവരുടെ ആവാസവ്യവസ്ഥയുടെ നാശത്തിന്റെ ഫലമായി പലരും വംശനാശം നേരിടുന്നുണ്ട്.