ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി പിരിഞ്ഞ ശേഷം അമേരിക്കയില്‍ തന്റെ മക്കളുമായി ശാന്തജീവിതം നയിച്ചുവരികയാണ് ഗായിക ഷക്കീറ. കൊളംബിയന്‍ ഗായിക ഈ ആഴ്ച ആദ്യം ഒരു അജ്ഞാതനുമായി അത്താഴം കഴിക്കുന്ന വിവരം പുറത്തുവന്നു. വ്യക്തി ആരാണെന്നോ ഇരുവരും ഡേറ്റിലായിരുന്നോ എന്നും സംശയം ഉയരുകയാണ്.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു വീഡിയോ പങ്കുവെച്ച് ടിഎംഇസഡ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മിയാമി ബീച്ചിലെ ദി സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിലെ ലിഡോ ബേസൈഡ് റെസ്റ്റോറന്റിലെ മറ്റൊരു അതിഥിയാണ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഷക്കീറയും കടല്‍ത്തീരത്ത് ഇരിക്കുന്ന ഒരു മനുഷ്യനും ഇരുവരും ഒരു ടേബിള്‍ പങ്കിടുന്നതും മദ്യം ആസ്വദിക്കുന്നതും കാണുന്നു..
അഴിഞ്ഞു ചുരുണ്ട മുടിയില്‍ ഷക്കീറ വെള്ള ഹീല്‍സും പാസ്റ്റല്‍ നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. മറ്റേയാള്‍ ഇരുണ്ട ഷര്‍ട്ട് ധരിച്ച് ക്യാമറയുടെ ആംഗിളില്‍ മുഖം മറച്ചിരിക്കുന്ന നിലയിലാണ്. ഇരുവരും സുഹൃത്തുക്കളാണോ അതോ ഡേറ്റിങ്ങില്‍ ആയിരുന്നോ എന്നറിയില്ല. ഇപ്പോള്‍ തനിക്ക് ഡേറ്റിംഗിന് തീരെ സമയമില്ലെന്നായിരുന്നു നേരത്തേ ഷക്കീറ വ്യക്തമാക്കിയത്.
അതേസമയം റോളിംഗ് സ്റ്റോണിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് ഗായിക പറഞ്ഞു. ”ഞാന്‍ നിങ്ങളോട് എന്ത് പറയും, എനിക്ക് പുരുഷന്മാരെ ഇഷ്ടമാണ്, അതാണ് പ്രശ്നം. എനിക്ക് സംഭവിച്ച കാര്യങ്ങള്‍ വെച്ച് ഞാന്‍ അവരെ ഇഷ്ടപ്പെടരുത്, എന്നാല്‍ ഞാന്‍ ഇപ്പോഴും അവരെ ഇഷ്ടപ്പെടുന്നു. പുരുഷന്മാരെ ഞാന്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക.” ഷക്കീര പറഞ്ഞു.