എന്തെല്ലാം ഭക്ഷണം കഴിക്കണം എന്തെല്ലാം വേണ്ടായെന്ന് വയ്ക്കണം എന്നതിനെപ്പറ്റി പലപ്പോഴും പലവര്‍ക്കും സംശയമുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണമെന്നതിനെപ്പറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു.148 പേജുള്ള ഇ- ബുക്ക് ഇപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതില്‍ ഓരോ പ്രായക്കാരും എന്തെല്ലാം ഡയറ്റ് ഫോളോ ചെയ്യണം, പാചകകുറിപ്പുകള്‍, എങ്ങനെ അത് പാചകം ചെയ്യണമെന്നൊക്കെ ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംക്രമികേതര രോഗങ്ങളില്‍ ഭൂരിഭാഗവും അനാരോഗ്യമായ ഭക്ഷണ ക്രമം കൊണ്ടാവാം. ഇതിന് പുറമേ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനായിപ്രോട്ടീന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്.
എന്‍ ഐ എ വ്യക്തമാക്കുന്നത് ഭക്ഷണം പാകം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത് മണ്‍പാത്രങ്ങളാണ്. ചട്ണി, സാമ്പാര്‍ തുടങ്ങിയ അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ അലുമിനിയം, ഇരുമ്പ്, പിച്ചള, ചെമ്പ് പാത്രങ്ങള്‍ എന്നിവയില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. കൂടാതെ പ്രതിദിനം എല്ലാവരും ഉപ്പ് ഉപയോഗിക്കുന്നത് അഞ്ച് ഗ്രാമായി പരിമിതപ്പെടുത്തണം.
ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ എങ്ങനെ വയ്ക്കാം
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പ്രത്യേകം പാത്രങ്ങളിലായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ചീര പോലെയുള്ളവയുടെ വേര് മുറിച്ച് മാറ്റിയതിനു ശേഷം ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
മുട്ട നല്ലതുപോലെ കഴുകിയശേഷമേ ഫ്രിഡ്ജിൽ വയ്ക്കാവൂ