Featured Good News

ഇതാണ് നി​ശ്ച​യ​ദാ​ർ​ഢ്യം; രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ അ​മ്മ​യാ​യി തൃ​ശൂ​ർ സ്വ​ദേ​ശിനി, ഉ​യ​രം 3.1 അടി

തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീയായി കണക്കാക്കപ്പെടുന്ന കെ.കെ സിമി തൃശൂരിലെ സൈമര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കി. സിമിയുടെ ഉയരം വെറും 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന്‌ മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു.

കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച ആ​ദ്യ ആ​ഴ്ച​ത​ന്നെ നി​ന്നെ​ക്കൊ​ണ്ട് ഇ​ത് താ​ങ്ങി​ല്ലെ​ന്നും പ​റ​ഞ്ഞ് ചു​റ്റു​മു​ള്ള​വ​ർ സി​മി​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. പ്ര​സ​വ​ചി​കി​ത്സ​ക്ക് സ​മീ​പി​ച്ച ഡോ​ക്ട​ർ​മാ​ർ വ​രെ അ​വ​ളെ മ​ട​ക്കി. ഒ​ര​മ്മ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ വ​ലു​പ്പ​ത്തെ ആ​ർ​ക്കാ​ണ് അ​ള​ന്നെ​ടു​ക്കാ​നാ​കു​ന്ന​ത്. ഒ​ടു​വി​ല്‍ ആ അ​മ്മ പി​റ​വി​യെ​ടു​ക്കു​ക​ത​ന്നെ ചെ​യ്തു.

ഏ​റെ വെ​ല്ലു​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ അ​മ്മ​യാ​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​മി. സ​ർ​വ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വ് പ്രി​ഗീ​ഷ് ഒ​പ്പ​മു​ണ്ട്. എ​ല്ലു​ക​ളു​ടെ വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ ജ​നി​ത​ക​വൈ​ക​ല്യ​മാ​യ നൈ​സ്റ്റ് സി​ൻ​ഡ്രോം സി​മി​യെ ജ​ന്മ​നാ കീ​ഴ്പ്പെ​ടു​ത്തി​യ​താ​ണ്.

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ബി.​കോം വ​രെ പ​ഠി​ച്ച സി​മി അ​യ്യ​ന്തോ​ൾ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ല​ർ​ക്കാ​ണ്. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ മ​ല​പ്പു​റം പ​ന​മ്പാ​ട് സ്വ​ദേ​ശി പ്രി​ഗീ​ഷി​ന് 70 ശ​ത​മാ​നം കാ​ഴ്ച​പ​രി​മി​തി​യു​ണ്ട്. അ​ഞ്ചു വ​ർ​ഷം​മു​മ്പ് വാ​ട്സ്ആ​പ് വ​ഴി പ്ര​ണ​യം മൊ​ട്ടി​ട്ട ഇ​രു​വ​രും വീ​ട്ടു​കാ​രു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു

ഇതിനുമുമ്പ്‌ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത്‌ 108 സെന്റീമീറ്റര്‍ (3.5 അടി) ഉയരമുള്ള കാമാക്ഷി എന്ന ഇന്ത്യന്‍ വനിതയായിരുന്നു.

സിമിയുടെ ഈ അപൂര്‍വ ശാരീരിക അവസ്‌ഥ ഗര്‍ഭധാരണത്തിന്‌ നിരവധി വെല്ലുവിളികള്‍ സൃഷ്‌ടിച്ചു. അപകടസാധ്യത കൂടുതലായതിനാല്‍ ഗര്‍ഭധാരണം തുടരുന്നതില്‍ ആശങ്കയുണ്ടായിരുന്നു. സൈ​മ​ർ ആ​ശു​പ​ത്രി സ്ഥാ​പ​ക​നും മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ഗോപിനാഥിന്റെ ചികിത്സയില്‍ കഴിഞ്ഞ ജൂണ്‍ 23നാണ്‌ സിസേറിയന്‍ വഴി സിമി 1.685 ഗ്രാം ​തൂ​ക്ക​മു​ള്ള ആരോഗ്യമുള്ള കുഞ്ഞിന്‌ ജന്മം നല്‍കിയത്‌.