2024 ഇന്ത്യന്‍ സിനിമയ്ക്ക് കയ്‌പേറിയ വര്‍ഷമായിരുന്നു. വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും പരാജയം നേടിയത് കാണേണ്ടി വന്ന ഒരു വര്‍ഷം കൂടിയായിരുന്നു 2024. എന്നാല്‍ പുഷ്പ 2: ദ റൂള്‍, കല്‍ക്കി 2898 എഡി, സ്ട്രീ 2 എന്നിവ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. 2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രമായി മലയാള ചിത്രമായ പ്രേമലു മാറി.
3 കോടി രൂപയുടെ മിതമായ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം തുടക്കത്തില്‍ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് മുന്നേറുകയായിരുന്നു. തുടര്‍ന്ന് 136 കോടി രൂപ നേടുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായി മാറി. ഈ ചിത്രം അതിന്റെ ബജറ്റിന്റെ 45 മടങ്ങ് വരുമാനം നേടിയത്. 2024-ലെ ഏതൊരു ഇന്ത്യന്‍ ചിത്രത്തെക്കാളും ഏറ്റവും ഉയര്‍ന്ന വരുമാനമായി മാറുകയും ഇത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയ ചിത്രമായി മാറുകയുമായിരുന്നു.
ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവില്‍ നസ്ലെന്‍ കെ ഗഫൂറും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, മാത്യു തോമസ്, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.