Movie News

50 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ വന്‍ ദുരന്തമായി; പിന്നീടൊരിക്കലും ഈ സംവിധായകന്‍ സിനിമ ചെയ്തില്ല

ഇന്ത്യന്‍ സിനിമകളില്‍ ചെലവേറിയ സിനിമകളുടെ കാലമാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സുദീര്‍ഘമായ ചരിത്രത്തില്‍, ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ‘ഏറ്റവും ചെലവേറിയ’ രണ്ട് ഡസനിലധികം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. മദര്‍ ഇന്ത്യ, ഷോലെ, ദേവദാസ് തുടങ്ങിയ കള്‍ട്ട് ഹിറ്റുകള്‍ ഒഴികെ, മറ്റ് പലതും വലിയ ദുരന്തങ്ങളായിരുന്നു.

അതിശയകരമെന്നു പറയട്ടെ, ഇവയില്‍ ‘ഏറ്റവും വലിയ പരാജയം’ നേരിട്ട സിനിമ സംവിധായകനെ സിനിമാമേഖല തന്നെ വിടാന്‍ കാരണമായി മാറി. 2005 ല്‍ പുറത്തിറങ്ങിയ താജ് മഹല്‍: ആന്‍ എറ്റേണല്‍ ലവ് സ്റ്റോറി എന്ന സിനിമ സംവിധാനം ചെയ്തത് അക്ബര്‍ ഖാനായിരുന്നു. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും കഥയുടെ പുനരാവിഷ്‌കാരമായിരുന്ന സിനിമയുടെ മുതല്‍മുടക്ക് 50 കോടി രൂപയായിരുന്നു. അക്കാലത്തെ ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രമായി ദേവദാസിനെയും ദി ഹീറോയെയും വരെ സിനിമ മറികടന്നു.

കബീര്‍ ബേദി, സോണിയ ജഹാന്‍, മനീഷ കൊയ്‌രാള, അര്‍ബാസ് ഖാന്‍, വഖര്‍ ഷെയ്ഖ്, രാഹില്‍ അസം, പൂജ ബത്ര എന്നിവരുള്‍പ്പെടെ വലിയ താരനിരയാണ് പ്രത്യക്ഷപ്പെട്ടത്. സിനിമ പാകിസ്ഥാനിലും കുറച്ച് വിദേശ രാജ്യങ്ങളിലും നല്ല ബിസിനസ്സ് നടത്തി. അതിന്റെ വിദേശ കളക്ഷന്‍ 2 മില്യണ്‍ ഡോളറിലധികം (10 കോടി രൂപ) ആയിരുന്നു. ഇന്ത്യയില്‍ വന്‍പരാജയമായ സിനിമയ്ക്ക് 21 കോടി രൂപ മാത്രമാണ് നേടാനായത്. ഇന്ത്യയില് നിന്ന് 21 കോടി രൂപയും ആഗോളതലത്തില്‍ 10 കോടി രൂപയും നേടിയ താജ്മഹല്‍ തകര്‍ന്നടിഞ്ഞു.

സിനിമ തകര്‍ന്നടിഞ്ഞതോടെ അക്ബര്‍ഖാന്‍ സിനിമ തന്നെ വിടാന്‍ കാരണമായി. അക്ബര്‍ ദി ഗ്രേറ്റ്, ദി സ്വോര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ എന്നീ രണ്ട് ടിവി ഷോകളുടെ ചില എപ്പിസോഡുകള്‍ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രവും 14 വര്‍ഷത്തിനിടയിലെ ആദ്യ സംവിധാന സംരംഭവുമായിരുന്നു താജ്മഹല്‍. ചിത്രത്തിന്റെ പരാജയം കാരണം സംവിധായകന്‍ പിന്നീട് ചലച്ചിത്രനിര്‍മ്മാണത്തില്‍ മുഴുകി. പിന്നീടൊരിക്കലും ഒരു സിനിമയോ ടിവി ഷോയോ സംവിധാനം ചെയ്തതുമില്ല.