Movie News

മിനിറ്റിന് 10 കോടി; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടന്‍, ഷാരൂഖിനെയും രജനീകാന്തിനെയും തോല്‍പ്പിച്ചു

ഒരാളുടെ താരമൂല്യത്തിനും പ്രശസ്തിയ്ക്കും എത്ര പ്രതിഫലം നല്‍കണം? സിനിമയില്‍ നടന്മാര്‍ കാലികമായി പ്രതിഫലം കൂട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒ്ന്നാണിത്. ഇതൊക്കെ വന്‍ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴും മുന്‍നിര താരങ്ങളുടെ ശമ്പളം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഒരു സിനിമയില്‍ 100 കോടി രൂപവരെ ആള്‍ക്കാര്‍ പ്രതിഫലം വാങ്ങുമ്പോള്‍ സിനിമയിലെ ഒരു അതിഥി വേഷത്തിന് ഇത്രയും തുക വാങ്ങിയ നടനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി മാറിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തന്റെ മൂന്ന് സിനിമകള്‍ക്ക് ഷാരൂഖ് ഖാന്‍ വാങ്ങിയത് 500 കോടിയിലധികമായിരുന്നു. രണ്ടാം സ്ഥാനത്ത് ജയിലറിന്റെ വിജയത്തില്‍ നിന്ന് 250 കോടി നേടിയ രജനികാന്താണ്. ‘കല്‍ക്കി എഡി 2898’ ന് വേണ്ടി 10 മിനിറ്റ് അതിഥി വേഷത്തിന് 100 കോടി രൂപ ഈടാക്കിയ കമല്‍ഹാസനാണ് ഈ നേട്ടം കൊയ്ത നടന്‍. പ്രഭാസ് നായകനായ ചിത്രത്തില്‍ പ്രതിനായകനായിട്ടാണ് കമല്‍ എത്തിയത്. സിനിമയുടെ ഒന്നാംഭാഗത്ത് പത്തുമിനിറ്റ് മാത്രം എത്തുന്ന കഥാപാത്രം സിനിമയുടെ തുടര്‍ഭാഗത്ത് വില്ലനായി എത്തുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. സിനിമയില്‍ നായകന്‍ പ്രഭാസിനും കമലിനും 100 കോടി രൂപ വീതം (1 ബില്യണ്‍ രൂപ) പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം.

കണക്ക് പ്രകാരം കമലിന് മിനിറ്റിന് 10 കോടി രൂപ വീതമാണ് പ്രതിഫലം നല്‍കിയിരിക്കുന്നത്. അതേസമയം തന്നെ റെഡിഫിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. ഇതാകട്ടെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. കല്‍ക്കി 2898 എഡിയിലെ തന്റെ അതിഥി വേഷത്തിന് കമല്‍ഹാസന്‍ 20 കോടി രൂപ വീട്ടിലേക്ക് കൊണ്ടുപോയെന്നായിരുന്നു 2023-ല്‍, ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തത്. അതേസമയം പ്രഭാസ് 80 കോടി രൂപ മുന്‍കൂറായി സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു. 100 കോടി രൂപയാണ് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കുമായി കമല്‍ഹാസന്‍ എടുത്തതെന്നാണ് വിവരം.