Travel

രാജ്യത്തെ ഏറ്റവും ചെലവേറിയ എക്‌സ്പ്രസ്‌വേ ; കിലോമീറ്ററിന് ഒരു രൂപ വെച്ച് ടോള്‍, നിർമ്മിച്ചത് 22 വർഷം മുമ്പ്

ഇന്ത്യയിലെ എല്ലാ എക്സ്പ്രസ് വേയിലും ടോള്‍ പിരിവ് നല്‍കണമെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും ചെലവേറിയ അതിവേഗ പാത ഏതാണെന്ന് അറിയാമോ? മറ്റു എക്‌സ്പ്രസ്‌വേ വെച്ചു നോക്കുമ്പോള്‍ കിലോമീറ്ററിന് ഒരു രൂപ വെച്ച് അധികം ടോള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ എക്സ്പ്രസ് വേ മുംബൈ-പൂനെ എക്സ്പ്രസ് വേയാണ് ഈ ചെലവേറിയ പാത.

അത് മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ പൂനെയുമായി മുംബൈയെ ബന്ധിപ്പിക്കുന്ന പാതയാണിത്. രാജ്യത്തെ ആദ്യത്തെ 6 വരി പാത കൂടിയാണിത് 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് 22 വര്‍ഷം മുമ്പ് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന എക്സ്പ്രസ് വേയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഏകദേശം 163000 കോടി രൂപയാണ് രാജ്യത്ത് ഈ എക്സ്പ്രസ് വേ നിര്‍മ്മിക്കാന്‍ ചെലവായത്. ഇതിന്റെ നീളം വെറും 94.5 കിലോമീറ്ററാണ്.

നവി മുംബൈയിലെ കലംബോലി പ്രദേശത്ത് നിന്ന് ആരംഭിച്ച് പൂനെയിലെ കിവാലെയിലാണ് ഈ റോഡ് അവസാനിക്കുന്നത്. ഇത് നിര്‍മ്മിച്ചത് എന്‍എച്ച്എഐയല്ല, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ്. ഈ എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും 3-വരി കോണ്‍ക്രീറ്റ് സര്‍വീസ് പാതകളും നിര്‍മ്മിച്ചിട്ടുണ്ട്.