ഇൻഡ്യാനയിൽ വളർത്തമ്മയുടെ ക്രൂരതയിൽ പത്തു വയസുകാരന് ദാരുണാന്ത്യം. ഇന്ത്യാനയിലെ വാൽപാറൈസോയിൽ നിന്നുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന ആൺകുട്ടിയാണ് തന്റെ 340 പൗണ്ട് (154 കിലോഗ്രാം) തൂക്കമുള്ള വളർത്തമ്മ, ജെന്നിഫർ ലീ വിൽസൺ, തന്റെ മുകളിൽ കയറിയിരുന്നതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്.
ഏകദേശം അഞ്ചു മിനിറ്റോളമാണ് ജെന്നിഫർ കുട്ടിയുടെ മുകളിൽ കയറിയിരുന്നത്. ഈ സമയം കുട്ടി പലതരത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവെങ്കിലും ജെന്നിഫർ അതൊന്നും കാര്യമാക്കാതെ തന്റെ പ്രവർത്തി തുടരുകയായിരുന്നു.
സംഭവത്തിനു പിന്നാലെ 48-കാരിയായ ജെന്നിഫറിനെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ആറ് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. അഞ്ചു വർഷത്തെ ശിക്ഷക്ക് ശേഷം ജെന്നിഫർ ഒരു വർഷത്തെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് കോടതി ഉത്തരവിട്ടു.
2023 ഏപ്രിൽ 25 ന് ഒരു അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ജെന്നിഫറിന്റെ വീട്ടിൽ എത്തുന്നത്. അന്വേഷണത്തിൽ ദക്കൊത്തയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും നെഞ്ചിലും ചതവുകൾ കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദകൊത്ത മരണത്തിനു കീഴങ്ങുകയായിരുന്നു. .
എന്നാൽ കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയെന്നും അയൽവാസിയുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ജെന്നിഫർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീട്ടിൽ തിരികെ കൊണ്ടുവന്നതിന് ശേഷവും കുട്ടി മോശമായി പെരുമാറിയെന്നും സ്വയം തറയിൽ വീഴുകയും വീട് വിട്ടു പോകണമെന്ന് വാശിപിടിച്ചിരുന്നു എന്നും ജെന്നിഫർ വാദിച്ചു.
തുടർന്നാണ് താൻ ഏകദേശം അഞ്ച് മിനിറ്റോളം കുട്ടിയുടെ മേൽ ഇരുന്നതായി യുവതി സമ്മതിച്ചത്. ദകൊത്ത പ്രതികരിക്കാതെ കിടന്നപ്പോൾ അത് അഭിനയമാണെന്ന് ഓർത്തെന്നും എന്നാൽ കണ്ണ് അടയുന്നതു ശ്രദ്ധയിൽ പെട്ടതോടെ അപകടം മനസിലാക്കുകയുമായിരുന്നെന്ന് ജെന്നിഫർ വെളിപ്പെടുത്തി. തുടർന്ന് വേഗം തന്നെ കുട്ടിക്ക് CPR നൽകുകയും 911-ലേക്ക് വിളിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ കുട്ടിയെ ഓടിപ്പോകുന്നതിൽ നിന്ന് തടയുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ജെന്നിഫർ കോടതിയിൽ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായി. ഇതോടെ മരണം കൊലപാതകമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കരളിലും ശ്വാസകോശത്തിലും രക്തസ്രാവം ഉൾപ്പെടെയുള്ള ആന്തരിക പരിക്കുകളും കുട്ടിക്ക് സംഭവിച്ചിരുന്നു.
ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വെറും 91 പൗണ്ട് ഭാരവും 4’10” ഉയരവുമുമായിരുന്നു ദകൊത്തക്ക് എന്നാൽ ജെന്നിഫറിനു 4’11”,ഉയരവും 340 പൗണ്ട് ഭരവുമായിരുന്നു ഉണ്ടായിരുന്നത്.